ഡബ്ലിന്‍ : ഡബ്ലിനില്‍ നിന്നുള്ള വന്ദേഭാരത് മിഷന്റെ ആദ്യ വിമാന യാത്രക്കാര്‍ ഒഐസിസി / ഐ ഒസി അയര്‍ലന്‍ഡിനു നന്ദി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തരമായി നാട്ടില്‍ എത്തിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഒഐസിസി അയര്‍ലന്‍ഡാണ്. ആദ്യ കട്ടത്തില്‍ ആവശ്യത്തിന് ഫലം ഉണ്ടായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ഈ ആവശ്യം ഏറ്റെടുത്തപ്പോള്‍ ഇതു നടപ്പിലാക്കേണ്ടി വന്നു.
ആദ്യ വിമാന യാത്രക്കാര്‍ക്ക് ഒഐസിസി/ഐഒസി ഭാരവാഹികളായ എം എം ലിങ്ക്വിന്‍സ്റ്റര്‍, സാന്‍ജോ മുളവരികല്‍, പി.എം ജോര്‍ജുകുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ഫ്രാന്‍സിസ് ഇടണ്ടറി , ദീനോ ജേക്കബ്,സുബിന് ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.