Image

തറവാടിന്‌' പുതിയ ഭാരവാഹികള്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 May, 2012
തറവാടിന്‌' പുതിയ ഭാരവാഹികള്‍
റിയാദ്‌: തറവാട്‌ കുടുംബ കൂട്ടായ്‌മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കളിവീട്ടില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ കാരവണവരായി മാത്യു ജേക്കബ്‌, കാര്യദര്‍ശിയായ എബ്രഹാം മാത്യു, ഖജാന്‍ജിയായി സണ്ണി കുരുവിള, കലാകായിക ദര്‍ശിയായി സ്‌കറിയാ ജോസഫ്‌, പൊതു സമ്പര്‍ക്ക ദര്‍ശിയായി ജെറി പള്ളിക്കുന്നന്‍ എന്നിവരെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.

തറവാട്ടിലെ കുട്ടികള്‍ക്കായി ടോസ്‌ററ്‌ മാസ്‌റ്റേഴ്‌സ്‌ ക്ലബിലെ റോജി മാത്യുവിന്‍െറ നേതൃത്വത്തില്‍ വ്യക്‌തിത്വ വികസനത്തെക്കുറിച്ചുള്ള ക്ലാസും വനിതകള്‍ക്കായി ഡോ. മീരാ മഹേഷ്‌ നായരുടെ പ്രത്യേക യോഗ ക്ലാസും എല്ലാ വെള്ളിയാഴ്‌ചകളിലും വൈകുന്നേരം നടക്കുമെന്ന്‌ കാര്യദര്‍ശി അറിയിച്ചു.
തറവാടിന്‌' പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക