Image

കുവൈറ്റില്‍ വിദേശികള്‍ക്ക്‌ െ്രെഡവിംഗ്‌ ലൈസന്‍സിന്‌ ചുരുങ്ങിയ ശമ്പളം 600 ദീനാര്‍ ആക്കാന്‍ നീക്കം

Published on 28 May, 2012
കുവൈറ്റില്‍ വിദേശികള്‍ക്ക്‌ െ്രെഡവിംഗ്‌ ലൈസന്‍സിന്‌ ചുരുങ്ങിയ ശമ്പളം 600 ദീനാര്‍ ആക്കാന്‍ നീക്കം
കുവൈത്ത്‌ സിറ്റി: വിദേശികള്‍ക്ക്‌ െ്രെഡവിംഗ്‌ ലൈസന്‍സിന്‌ അപേക്ഷ നല്‍കുന്നതിനുള്ള ആദ്യ നിബന്ധന 600 ദീനാര്‍ ശമ്പളം ആക്കാന്‍ അഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി. നിലവില്‍ 400 ദീനാര്‍ ആണ്‌ വിദേശികള്‍ക്ക്‌ െ്രെഡവിംഗ്‌ ലൈസന്‍സിനുള്ള ശമ്പള പരിധി.

രാജ്യത്തെ നിലവിലെ ഗതാഗത സാഹചര്യവും റോഡപകടങ്ങളുടെ ആധിക്യവും പരിഗണിച്ചാണ്‌ ഈ നീക്കമെന്ന്‌ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. ട്രാഫിക്‌ അതോറിറ്റി ഇത്‌ സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കി അഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായും ശമ്പള നിബന്ധന കൂടാതെ വേറെയും ചട്ടങ്ങള്‍ ഇതിലുണ്ടെന്നും സൂചനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക