Image

എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വം: ലണ്ടന്‍ മലയാളി കൗണ്‍സില്‍

Published on 31 May, 2020
 എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വം: ലണ്ടന്‍ മലയാളി കൗണ്‍സില്‍

ഗ്ലാസ്ഗോ : പ്രമുഖ എഴുത്തുകാരനും മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പിയുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തില്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തി.

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എംപിവിയുടെ മരണമെന്ന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. ജീവിതത്തിന്റ അവസാന നാളുകള്‍ വരെ സാമുഹ്യ തിന്മകള്‍ക്കെതിരെ അദ്ദേഹം ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിന്നു. വിഡിയോ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍, ലണ്ടന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. 1987 ല്‍ കേരള മന്ത്രി സഭയില്‍ അംഗമായിരുന്ന എം.പി.വി. മനുഷ്യനെപ്പോലെ മരങ്ങളെയും സ്നേഹിച്ച മഹല്‍ വ്യക്തിത്വമായിരുന്നു. അതുകൊണ്ടാണ് മരം മുറിക്കരുതെന്ന് കര്‍ശന നിയമം മുന്നോട്ട് വെച്ചത്. അത് മരത്തിന് കോടാലികൈയ് കാലനായി പലര്‍ക്കും തോന്നി. മരത്തിന്റ ചുവട് മുറിക്കാന്‍ കാട്ടുകള്ളന്മാര്‍ തറയില്‍ നില്‍ക്കുമ്പോള്‍ അധികാര മരത്തിന്റ മുകളിലിരിക്കുന്ന മന്ത്രിക്കത് മനസ്സിലായില്ല. ചുരുക്കത്തില്‍ മരത്തിന്റ ചുവട് മുകളിലിരിന്നു മുറിക്കുംപോലെയായി കാര്യങ്ങള്‍. രാഷ്ട്രീയം എന്തായിരുന്നാലും പാവം മരത്തിനെ രക്ഷിക്കാന്‍ ഒറ്റ ദിവസം കൊണ്ട് രാജിവെച്ചു പുറത്തുപോയ അടിയുറച്ച കാഴ്ചപ്പാടുള്ള, കാലുറപ്പിച്ചു നിന്ന വ്യക്തിത്വമായിരുന്നു. ഇന്നുവരെ കേരള മന്ത്രിസഭയില്‍ ഇതുപോലൊരാള്‍ കടന്നു വന്നിട്ടില്ല. പിന്നീട് കണ്ടത് ശ്രീ.എം.എ. ബേബി മന്ത്രിയായിരിക്കുമ്പോള്‍ മരം മുറിക്കുന്നവരെ താഴെയിറക്കിയ അനുഭവമാണ്. പ്രകൃതിയെ മാറോട് ചേര്‍ത്ത് പിടിക്കുന്നവര്‍ ഭരണകേന്ദ്രങ്ങളില്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. അതിന്റ ദുരന്തങ്ങള്‍ നമ്മള്‍ പല വിധത്തില്‍ അനുഭവിക്കുന്നു.

സാഹിത്യ ലോകത്തു് ചെറുതും വലുതുമായ ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എം.പി.വി. ചിറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി ഫൗണ്ടേഷന്റെ രാഷ്ട്രവിജ്ഞാനി പുരസ്‌കാരത്തിന് 1998 കള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റ 'രാമന്റെ ദുഃഖ0' തിരെഞ്ഞെടുത്തു. ആ കുട്ടത്തില്‍ വിക്ടര്‍ ലീനസ് സ്മാരക പുരസ്‌കാരത്തിന് എന്റെ 'കദന മഴ നനഞ്ഞപ്പോള്‍' എന്ന നോവലും തെരെഞ്ഞെടുത്തു. സര്‍ഗാന്വഷണ പ്രതിഭ പുരസ്‌കാരം 'കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍' എന്ന കൃതിക്ക് ഡോ.പോള്‍ മണലിലിനും, കാവ്യ രത്‌ന പുരസ്‌കാരം പ്രൊഫ.വി.ജി തമ്പിക്കും ലഭിച്ചു. അദ്ദേഹത്തിന്റ ബുദ്ധന്റെ ചിരി, ഹൈമവതഭൂവില്‍, രാമന്റെ ദുഃഖ0 തുടങ്ങിയ കൃതികള്‍ മലയാള ഭാഷക്ക് ലഭിച്ച ഏറ്റവും നല്ല കൃതികളാണ്.

രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ ആത്മീയ മേഖലകളില്‍ ഇതുപോലെ നിറഞ്ഞ കാഴ്ചപ്പാടുള്ളവര്‍ ചുരുക്കമാണ്. അദ്ദേഹത്തിന്റ രചനകള്‍ ചരിത്രത്തില്‍ നിന്നോ പുരാണേതിഹാസങ്ങളില്‍ നിന്നോ ഹിമാലയന്‍ യാത്രകളില്‍ നിന്നോ എവിടെ നിന്നായാലും ആ രചനചാരുതയാല്‍ മലയാള ഭാഷ ചൈതന്യപൂര്‍ണ്ണമായെന്ന് കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായിയും അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക