Image

കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍

Published on 02 June, 2020
കോവിഡ് രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍
ബെംഗളുരു: അടിയന്തരസാഹചര്യങ്ങളില്‍ കോവിഡ് 19 രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നല്‍കാന്‍ അനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഔപചാരിക ട്രയലില്‍ കോവിഡ് 19 രോഗികളില്‍ പുരോഗതി കാണിച്ച ആദ്യ മരുന്നാണ് റെംഡെസിവിര്‍. കഴിഞ്ഞ മാസം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തരസാഹചര്യങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ജാപ്പനീസ് ഹെല്‍ത്ത് റെഗുലേറ്റര്‍മാരുടെ അംഗീകാരവും ലഭിച്ചിരുന്നു.

അടിയന്തര ഉപയോഗത്തിനായി റെംഡെസിവിറിന് ജൂണ്‍ ഒന്നുമുതല്‍ അനുവാദം നല്‍കിയിട്ടുണ്ട്. നിബന്ധനയോടെയാണ് മരുന്ന് ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ പ്രസ്താവനയില്‍ പറയുന്നു.

ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് 19 രോഗികള്‍ക്ക് അഞ്ചുദിവസത്തെ കോഴ്‌സില്‍ റെംഡെസിവിര്‍ നല്‍കിയപ്പോള്‍ നേട്ടമുണ്ടായതായി മരുന്ന് പുറത്തിറക്കിയ ഗിലെഡ് സയന്‍സ് പറയുന്നു.

യൂറോപ്യന്‍, ദക്ഷിണ കൊറിയന്‍ അധികൃതരും പ്രതീക്ഷയോടെ നോക്കുന്ന മരുന്നാണ് റെംഡെസിവിര്‍. മരുന്നിന്റെ ഇറക്കുമതിക്കായി അഭ്യര്‍ഥിക്കുമെന്ന് കൊറിയന്‍ അധികൃതര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക