Image

മുംബൈ സ്‌ഫോടനം: ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം സംഘടന അപലപിച്ചു

പി.പി. ചെറിയാന്‍ Published on 14 July, 2011
മുംബൈ സ്‌ഫോടനം: ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം സംഘടന അപലപിച്ചു
മിഷിഗണ്‍: മുംബൈയില്‍ മൂന്നു സ്‌ഥലങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ ഇരുപത്തി യൊന്നുപേര്‍ മരിക്കുന്നതിനും നിരവധി ആളുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തെ അമേരിക്കയിലെ ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ അപലപിച്ചു.

പൈശാചികവും ക്രൂരവുമായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. ഞങ്ങളുടെ ഹൃദയം എപ്പോഴും അവര്‍ക്ക്‌ ഒപ്പമുണ്ട്‌.

അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ്‌ മുസ്‌ലീംസ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജില്‍ (എഎഫ്‌എംഐ) പ്രസിഡന്റ്‌ ആഷ്‌ഫക്ക്‌ ഖുറേഷി എഴുതി തയാറാക്കിയ പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

അതിഭീകരവും ഹീനവുമായ ഈ പ്രവര്‍ത്തി ചെയ്‌തവരെ കണ്ടുപിടിച്ച്‌ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണമെന്ന്‌ ഇന്ത്യാ ഗവണ്‍മെന്റിനോട്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കരുത്‌. മുംബൈയിലെ ജനങ്ങള്‍ ശാന്തരായി ഈ പ്രത്യേക സ്‌ഥിതി വിശേഷത്തെ നേരിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
മുംബൈ സ്‌ഫോടനം: ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം സംഘടന അപലപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക