Image

ട്രമ്പിനെ ഇഷ്ടപ്പെടുന്ന ഒരേ ഒരു ബുഷ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 June, 2020
ട്രമ്പിനെ ഇഷ്ടപ്പെടുന്ന ഒരേ ഒരു ബുഷ് (ഏബ്രഹാം തോമസ്)
ബുഷ് കുടുംബത്തിലെ ശ്രദ്ധേയനായ ഒരംഗം നവംബറിലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തമായ രണ്ട് കുടുംബങ്ങളായാണ് ബുഷ്, ട്രമ്പ് കുടുംബങ്ങള്‍ അറിയപ്പെടുന്നത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ മുന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ജെബ് ബുഷും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് ട്രമ്പിന്റെയും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ളിയു ബുഷിന്റെയും ജെബിന്റെയും  അകല്‍ച്ച വര്‍ധിച്ചത്. പ്രൈമറികളില്‍ പരാജയപ്പെട്ട ജെബിന്  പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. പിതാവ് മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്‌ളിയു ബുഷ് ട്രമ്പിനെ പിന്തുണച്ചുവെങ്കിലും മക്കള്‍-ബുഷ് ജൂനിയറും ജെബും ട്രമ്പിന് വോട്ടു ചെയ്യുകയില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. ഇത്തവണ ഇരുവരും പരസ്യപ്രസ്താവന നടത്തിയിട്ടില്ല.

ജെബിന്റെ മകന്‍ ജോര്‍ജ് പി ബുഷ് ടെക്‌സസ് സംസ്ഥാനത്തിന്റെ ലാന്‍ഡ് കമ്മീഷ്ണറാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ട്രമ്പിനെ പിന്തുണയ്ക്കുകയും ട്രമ്പിന് വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇപ്രാവശ്യവും താന്‍ ട്രമ്പിനെ പിന്തുണയ്ക്കുമെന്നും ട്രമ്പിന് തന്നെ വോട്ടു ചെയ്യുമെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബുഷ് കുടുംബത്തില്‍ ഔദ്യോഗികപദവി വഹിക്കുന്ന ഏക അംഗമായ ഇയാള്‍ രണ്ടാമത് തവണ ലാന്‍ഡ് കമ്മീഷ്ണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വോട്ടുകള്‍ കുറഞ്ഞിരുന്നു. ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചേരി തിരിവാണ് കാരണം എന്ന് ചിലര്‍ ആരോപിച്ചിരുന്നു.
അമേരിക്കയ്ക്കും സോഷ്യലിസത്തിനും ഇടയില്‍ നില്‍ക്കുന്ന ഏക വ്യക്തി പ്രസിഡന്റ് ട്രമ്പാണ്. റിപ്പബ്ലിക്കന്‍ നയങ്ങള്‍ ഫലവത്താണെന്നാണ് ട്രമ്പ് ഭരണം തെളിയിക്കുന്നത്. ആഗോള പകര്‍ച്ച വ്യാധി നമ്മെ പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ അസാധാരണ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ ഫലമായി സമ്പദ് വ്യവസ്ഥ ഇതിനകം തന്നെ തിരിച്ചുവരുവാന്‍ ആരംഭിച്ചു. അമേരിക്കയും ടെക്‌സസും പൂര്‍വാധികം ശക്തമായി തുടരും എന്ന് വ്യക്തമാണ്. ജോര്‍ജ് പറഞ്ഞു.

 2016 ലെ പോലെ ഇപ്രാവശ്യവും ജോര്‍ജ് ഡബ്ലിയൂ ബുഷ് ട്രമ്പിന് വോട്ടു ചെയ്യുകയില്ല എന്ന് അജ്ഞാത ഉറവിടം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബുഷ് ജൂനിയറിന്റെ ഔദ്യോഗിക വക്താവ് ഫ്രെഡ്ഡി ഫോര്‍ഡ് ഈ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പറഞ്ഞു. 'പ്രസിഡന്റ് ബുഷ് പ്രസിഡന്‍ഷ്യല്‍ രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യുമെന്ന് സൂചന നല്‍കിയിട്ടില്ല.' ഫോര്‍ഡ് റിപ്പോര്‍ട്ട് നിഷേധിച്ചു. വിവരം ഉടനെ തന്നെ ട്രമ്പ് തന്റെ 8 കോടിയിലധികം വരുന്ന ട്വിറ്റര്‍ അനുയായികളുമായി പങ്കുവച്ചു.

സങ്കീര്‍ണ്ണമായ ബുഷ്മാരുടെയും ട്രമ്പുമാരുടെയും ഇടയിലുള്ള ബന്ധം ജോര്‍ജ് വീണ്ടും ട്രമ്പിന് പിന്തുണ പ്രഖ്യാപിച്ചതു മൂലം വീണ്ടും മാധ്യമങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാവും. ട്രമ്പ് ഇടയ്ക്കിടെ ജൂനിയര്‍ ബുഷ് ഭരണകാലത്തെ വിമര്‍ശിക്കാറുണ്ട്. ഏറ്റവും കട്രീന പ്രളയ നിവാരണ പ്രവര്‍ത്തനങ്ങളെയാണ് വിമര്‍ശിച്ചത്. 2016 ല്‍ ജെബ് ബുഷ് നടത്തിയ പ്രചരണത്തെയും പരിഹസിച്ചിരുന്നു. ബുഷ് ജൂനിയര്‍ നേരിട്ട് ട്രമ്പിനെ വിമര്‍ശിക്കുന്നത് ഒഴിവാക്കാറുണ്ട്. സഹോദരന് വേണ്ടി പ്രചരണം നടത്തുമ്പോള്‍ യഥാര്‍ഥ ശക്തി വാക്‌ധോരിണിയിലല്ല. ഏററവും ശക്തനായ മനുഷ്യന്‍ മുറിയിലെ വലിയ ശബ്ദക്കാരനല്ല എന്ന് പറഞ്ഞ് ട്രമ്പിനെ ഉന്നം വെച്ചിരുന്നു.

അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ചില വലിയ പ്രയോഗങ്ങളിലൂടെ തന്റെ ഉള്ളു തുറന്ന് ബുഷ് ജൂനിയര്‍ സംസാരിക്കാറുണ്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ വധത്തിന്റെ പ്രതിഷേധങ്ങളെകുറിച്ച് പ്രതികരിച്ചപ്പോള്‍ ബുഷ് ജൂനിയര്‍ ട്രമ്പിന്റെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ പേര് പറയാതെ അമേരിക്ക സംവിധാനപരമായ ദുരന്ത റേസിസം പരിശോധക്കണമെന്ന് പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും 2016 ലെ തിരഞ്ഞെടുപ്പില്‍ ബുഷ് ജൂനിയറും ജെബും ട്രമ്പിന് വോട്ടു ചെയ്യാതിരുന്നത് കല്ലുകടിയായി അവശേഷിക്കുന്നു. താന്‍ വീണ്ടും ട്രമ്പിന് വോട്ടു ചെയ്യുമെന്ന ജോര്‍ജിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നതും ഇതിനാലാണ്.

ട്രമ്പിനെ ഇഷ്ടപ്പെടുന്ന ഒരേ ഒരു ബുഷ് (ഏബ്രഹാം തോമസ്)
Join WhatsApp News
JACOB 2020-06-11 08:04:07
Trump ended two dynasties. Clinton and Bush dynasty. Unlike Obama, Trump loves America.
T 2020-06-11 12:11:43
നന്ദിയും നട്ടെല്ലുമില്ലാത്ത ചുരുക്കം നേതാക്കൾ അമേരിക്കയിലും ഉണ്ട്. ബൈഡൻ പറഞ്ഞത് പോലെ ട്രംപിനെ അനുകൂലിച്ചാൽ ബ്ളാക് ബ്ലാക്കാവുകയില്ല. ചിലർ അത് കേൾക്കുന്നു.
Anthappan 2020-06-11 09:22:06
Trump loves himself. And, those fools who believe that he is going to take them with him when he ascends to hell ore places them in lap of Abraham, Issac, or Jacob are living in fools paradise.
Jose 2020-06-11 16:17:23
Anthappan should remain in his hell. He thinks one has to ascend to reach hell. Reset your GPS. You have to DESCEND to reach hell. You won't need a gps to direct people to hell. It is easy for you to give directions from memory. Glad you reached your destination. Do us a favor. Please shut up for one month to provide less confusion. Thanks in advance.
Suhara Beevi Rahman.NJ 2020-06-11 16:42:26
Anthappa! you should take the advice of the people who are from hell. They know where hell is. Media is looking for LG's husbands, Read this-Rumors about Sen. Lindsey Graham’s sexuality have been going around for a while. But last week, the hashtag #LadyGraham exploded on social media in response to a gay porn star threatening to out a “homophobic Republican senator” whom he calls “LG” —the hashtag, along with the abbreviated form “Lady G,” purportedly refers to Graham’s nickname among male sex workers. “There is a homophobic republican senator who is no better than Trump who keeps passing legislation that is damaging to the lgbt and minority communities. Every sex worker I know has been hired by this man. Wondering if enough of us spoke out if that could get him out of office?” Sean Harding wrote on Twitter last week. “EVERY major news network is in my inbox including high profile lawyers willing to take this case,” he added. is bobby & Jose LG's partners? Harding also said he has “two male escorts willing to come forward,” to expose “LG.”
Dr. Know 2020-06-11 16:46:34
It looks like Jose is loosing ground and going crazy. He still believes that Trump is going to save him. Everyone knows what happened to the followers of Jim Jones and David Koresh. Take it easy brother. Don’t get reacted to Anthappan and Andrew. They will find out your frustrations and how it is associated with Trump’s dirty intentions and reveal to the world. And, that’s why most intelligent people are not reactive. Express your thoughts effectively without getting emotional.
Jayasoorya Krishnan,TX 2020-06-11 16:48:49
Trump Is Losing It On Twitter, Calls Dems ‘Domestic Terrorists,’ ‘Ugly Anarchists,’ And ‘Radical Left’. It’s just Thursday and Bunker Donald is losing his mind on Twitter. Bunker chief decided to launch multiple tweets in the span of a few hours attacking Democrats. bobby, Jose, t & Jacob should go and give him a cold bath. showing his frustration lately as he continues to plummet in the polls. Recently, a new poll showed him trailing Democratic nominee Joe Biden by as much as 14 points. This has prompted Trump to try and ignite his base by going on a Twitter tirade.
Ben 2020-06-11 16:50:32
ആ കുടുംബത്തിൽ ഒരാൾക്കെങ്കിലും വിവരം ഉണ്ടല്ലോ .. നന്നായി ...
മലയാളിയുടെ ബുദ്ധിയെ! 2020-06-11 17:01:02
രണ്ടു സുഹൃത്തുക്കൾ ചേർന്നു്, ഒരു കടത്തുവഞ്ചി വാങ്ങി. ലഭനഷ്ടങ്ങൾ പരസ്പരം വീതിച്ചെടുക്കുമെന്നായിരുന്നു വ്യവസ്ഥ. ഇരുവരും വഞ്ചിയിൽ കയറി, തടാകത്തിലൂടെ വെറുതേയൊന്നു കറങ്ങാനിറങ്ങി! കുറച്ചു ദൂരം പിന്നിട്ടപ്പോൾ, ഒന്നാമൻ വഞ്ചിയുടെ ഒരു വശത്തൊരു ഓട്ട കിഴിക്കുവാന്‍ തുടങ്ങി ! . ഇവന്‍ ഒരു ട്രംപന്‍ മലയാളിയാണ്. ദേഷ്യം വന്ന രണ്ടാമൻ ചോദിച്ചു: "എന്തു മണ്ടത്തരമാണു നിങ്ങൾ കാണിക്കുന്നതു്? വഞ്ചിയിൽ ആരെങ്കിലും തുളയിടുമോ?" ഒന്നാമൻ തിരികെച്ചോദിച്ചു: "ഞാൻ തുളച്ചതു്, എൻ്റെ ഭാഗത്തല്ലേ? നിനക്കെന്താ പ്രശ്നം?''
josecheripuram 2020-06-11 21:25:31
Trump is a business man,he is not an expert in diplomacy,but he is Expert in making money.
പപ്പു 2020-06-12 07:57:46
വിവരം ഉള്ളവർ വിവരം ഇല്ലാത്തവനെ പുറത്താക്കി. അവൻ ചെന്നുപെട്ടത് വിവരം ഇല്ലാത്തവന്റ്കൂടെ വിവരം ഇല്ലാത്തവനെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക