Image

പ്രവാസികള്‍ക്കിടയില്‍ ആര്‍ഭാട ജീവിത ശൈലി കുടുംബ വ്യവസ്‌ഥ തകര്‍ക്കുന്നു: ഡോ. റീന തോമസ്‌

Published on 29 May, 2012
പ്രവാസികള്‍ക്കിടയില്‍ ആര്‍ഭാട ജീവിത ശൈലി കുടുംബ വ്യവസ്‌ഥ തകര്‍ക്കുന്നു: ഡോ. റീന തോമസ്‌
ദുബായ്‌: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആര്‍ഭാട ജീവിത ശൈലി കുടുംബ വ്യവസ്‌ഥയെ ശിഥിലമാക്കുകയും പിന്നീട്‌ ആത്മഹത്യ പോലുള്ള പ്രവണതകളിലേയ്‌ക്ക്‌ എത്തിച്ചേരുകയും ചെയ്യുന്നതായി മനശ്ശാസ്‌ത്രജ്‌ഞ ഡോ. റീന തോമസ്‌ പറഞ്ഞു.

ഏതൊരു സാഹചര്യത്തിലും കുടുംബ ജീവിതത്തിന്റെ വിശ്വസ്‌തതയും ശക്‌തിയും മനസ്സില്‍ സൂക്ഷിക്കുന്നവരാകണം സ്‌ത്രീ സമൂഹം. വടകര എന്‍ആര്‍ഐ ഫോറം പത്താം വാര്‍ഷികമായ വടകരോത്സവത്തിന്റെ ഭാഗമായി വനിതാ വിഭാഗം നടത്തിയ പ്രവാസി സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന ചര്‍ച്ച ഉദ്‌്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സുമതി പ്രേമന്‍ അധ്യക്ഷത വഹിച്ചു. റീന സലിം വിഷയം അവതരിപ്പിച്ചു. ഷീലാ പോള്‍, ഷമീ ജുനൈദ്‌, നിര്‍മല മുരളി, സുന്ദരി ദാസ്‌, ലൈല കാസിം, ആതിര ആനന്ദ്‌, ആനന്ദ ലക്ഷ്‌മി രാജീവ്‌, സിജ പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു. നജ്‌മ സാജിദ്‌, ഷൈനി മനോജ്‌, സ്വാതി രാജീവ്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
പ്രവാസികള്‍ക്കിടയില്‍ ആര്‍ഭാട ജീവിത ശൈലി കുടുംബ വ്യവസ്‌ഥ തകര്‍ക്കുന്നു: ഡോ. റീന തോമസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക