Image

ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് കോവിഡ് രൂക്ഷമാകുമെന്നു മുന്നറിയിപ്പ്

Published on 13 June, 2020
ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് കോവിഡ് രൂക്ഷമാകുമെന്നു മുന്നറിയിപ്പ്
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാകുമെന്നാണു ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല സംസ്ഥാനങ്ങളിലും പല സമയത്താകും വര്‍ധന. തീവ്രവും അപകടകരമാവുമായ രണ്ടാം തരംഗം വരാനിരിക്കുന്നതേയുള്ളൂവെന്നാണു മുന്നറിയിപ്പ്.

ജൂലൈയിലോ ഓഗസ്റ്റിലോ രോഗികള്‍ പരമാവധിയാകുമെന്ന് ഗംഗാറാം ആശുപത്രി ഉപാധ്യക്ഷന്‍ ഡോ. എസ്.പി. ബയോത്ര പറയുന്നു. കോവിഡ് പ്രതിരോധത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍മസമിതി അംഗവും എയിംസ് ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേറിയ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. രോഗവ്യാപനം കുറയുന്നതിന്റെ സൂചന ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റില്‍ രണ്ടാംതരംഗമുണ്ടാകുമെന്നാണു വിദേശ ഗവേഷകരുടെ നിഗമനം. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഓഗസ്റ്റ് 15നു ശേഷമായിരിക്കും വ്യാപക വര്‍ധനയെന്ന കണക്കുകൂട്ടല്‍ സംസ്ഥാന സര്‍ക്കാരിനു തന്നെയുണ്ട്. ഓഗസ്റ്റ് പകുതിയോടെ 2.74 കോടി പേര്‍ക്കു കോവിഡ!് ബാധിക്കുമെന്നായിരുന്നു നിതി ആയോഗിന്റെ നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക