Image

ചിന്തനീയം (ദീപ ബിബീഷ് നായർ)

Published on 13 June, 2020
ചിന്തനീയം (ദീപ ബിബീഷ് നായർ)
വരികളിൽ തുടിക്കുന്നെൻ വികാരങ്ങൾ
മഷി പുരണ്ടെന്നോ മറഞ്ഞു പോയി

വൈഡൂര്യ കിരണമായ് തെളിഞ്ഞതാ
വറുതി മുട്ടുമാ കാലത്തിൻകോലവും

മനസിൽ പുകയുന്നൊരാശയങ്ങൾ
നിറഞ്ഞൊഴുകിയെൻ തൂലികത്തുമ്പിലും

വിഷാദഛായയിലുതിർന്നൊരാ വദനവും
വിളിച്ചോതിയാ വിചന്തനീയ കാഴ്ചകൾ

കാലത്തിന്നേടുകൾ മറക്കുന്നു
കണി കണ്ടിരുന്നൊരാ കനവുകളെ

വിഫല ചിന്തകളൊരുക്കുന്നു കോട്ടകൾ
വന്യമാകുന്നകത്തള ശോഭകൾ

പതിവു തെറ്റി നാമൊന്നു നിനയ്ക്കുന്നു
പരിമളത്തിനായി ചുറ്റും പരതുന്നു

ഇരുൾ തിങ്ങിനിൽക്കുമീ വിജനമാം വീഥിയിൽ
വെളിച്ചത്തിൻ നുറുങ്ങുകൾ മെല്ലെ പരക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക