Image

കാന്‍ബറ മലയാളീസ് അസോസിയേഷന്റെ നിയമാവലിക്ക് അംഗീകാരം

Published on 29 May, 2012
കാന്‍ബറ മലയാളീസ് അസോസിയേഷന്റെ നിയമാവലിക്ക് അംഗീകാരം
കാന്‍ബറ: കാന്‍ബറ മലയാളീസ് അസോസിയേഷന്‍ മേയ് 26ന് വിളിച്ചുകൂട്ടിയ പൊതുസമ്മേളനത്തില്‍ സംഘടനയുടെ നിയമാവലി ഔദ്യോഗികമായി അംഗീകരിച്ചു. മുപ്പത് മലയാളി കുടുംബങ്ങളുമായി 1976 ല്‍ ഓണം ആഘോഷിച്ചു തുടങ്ങിയ സംഘടനയ്ക്ക് ആദ്യമായാണ് തനതായ നിയമാവലി ഉണ്ടാകുന്നത്. മലയാളി തനിമ ഉയര്‍ത്തിപ്പിടിക്കുക, ഓസ്‌ട്രേലിയന്‍ സമൂഹവുമായി മലയാള സംസ്‌കാരത്തെയും മലയാളികളെയും കോര്‍ത്തിണക്കുക, കാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സംഘടനയുടെ നടത്തിപ്പിനായി കരുതല്‍ ഫണ്ട് ആവശ്യമാണ് എന്ന് പൊതുസമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. അനില്‍ ഗോപിനാഥന്‍, ഫാ. ജയ്‌സണ്‍ മുള്ളരിക്കല്‍ സിഎംഐ, ജോബു കോശി, റോഷന്‍ മേനോന്‍, ഡോ. റോയ് തര്യന്‍ എന്നിവരുടെ സമിതിയാണ് നിയമാവലി അവതരിപ്പിച്ചത്. 

വാര്‍ത്ത അയച്ചത്: അജീഷ് ലൂക്കോസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക