Image

ചില ചോദ്യങ്ങള്‍: അമേരിക്ക വംശീയ വിദ്വേഷം പുലര്‍ത്തുന്ന രാജ്യമോ? (തോമസ് റ്റി ഉമ്മന്‍)

Published on 15 June, 2020
ചില ചോദ്യങ്ങള്‍: അമേരിക്ക വംശീയ വിദ്വേഷം പുലര്‍ത്തുന്ന രാജ്യമോ? (തോമസ് റ്റി ഉമ്മന്‍)
ഒരു കറുത്ത വര്‍ഗ്ഗക്കാരനെ രണ്ടു തവണ പ്രസിഡന്റായി, അതും വമ്പിച്ച ഭൂ രിപക്ഷത്തോടെ, തെരഞ്ഞെടുത്ത ഒരു രാജ്യം,വംശീയ വിദ്വേഷം (റേസിസം) പുലര്‍ത്തുന്ന രാജ്യമോ?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെജന്മദിനം ആഘോഷിക്കുന്ന അമേരിക്ക ഒരു റേസിസ്‌റ് രാജ്യമോ?

പോലീസ് ചെയ്യുന്ന ഒറ്റപ്പെട്ട കടുംകൈകള്‍ഒരു രാജ്യത്തെറേസിസ്‌റ് ആക്കുമോ?

അമേരിക്ക ഒരു വംശീയ വിദ്വേഷം നിറഞ്ഞു നില്‍ക്കുന്ന രാജ്യമാണെന്ന് പറഞ്ഞു പരത്തുവാന്‍ വെമ്പുന്നവര്‍ദുഷ്ട രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമുള്ളവരോ?മറിച്ചു ചിന്തിക്കുന്നവര്‍ അമേരിക്കന്‍ജനതയെ അപമാനിക്കയാണോ ചെയ്യുന്നത്?മാധ്യമങ്ങള്‍അത് സൗകര്യപൂര്‍വം വിസ്മരിക്കുന്നുവോ?

ഭീഷണി ഉപയോഗിച്ച് ഒരു വിഭാഗംജനങ്ങള്‍അഭിപ്രായ സ്വാതന്ത്ര്യം തടയുകയാണോ ചെയ്യുന്നത്?സത്യം കേള്‍ക്കുന്നത് അവര്‍ക്കു ഭയമാണോ?

പോലീസിന്റെ ക്രൂരത ഇവിടെ മാത്രമേ ഉള്ളോ? ലോകത്തെവിടെയും ഏതു രാജ്യത്തും ഉണ്ടെന്നു പറഞ്ഞാല്‍ അത് വാസ്തവമല്ലെ?
പരസ്യങ്ങള്‍ നല്‍കുന്ന ബിസിനസ്സുകളെ തലങ്ങും വിലങ്ങും ഭീഷണിപ്പെടുത്തി സത്യം പറയുന്നവര്‍ക്കുള്ള പിന്തുണ ഇല്ലാതാക്കുകയാണോ?അവരെ അപമാനിക്കുന്നുവോ? അവരെ ഭീഷണിപ്പെടുത്തുകയാണോ?അവരുടെ വീടുകള്‍ കണ്ടുപിടിച്ചു സമരാഭാസം അവിടേക്കു മാറ്റുന്നുവോ? സത്യം പറയുവാന്‍ ജനം ഭയപ്പെടുന്നുവോ? ഭീഷണിയാണ് സമരക്കാരുടെ ആയുധമോ?

ഒരു രാഷ്ട്രീയപാര്‍ട്ടികളുടെ പിണിയാളുകളായി മാത്രം മാധ്യമങ്ങള്‍ അധ:പ്പതിക്കുന്നതാണോ സമീപകാലത്ത് കാണുന്നത്?കാണുമ്പോള്‍ ലജ്ജയാണുണ്ടാകുന്നതെങ്കിലോ ?

പ്രതിഷേധങ്ങള്‍ വരുമ്പോള്‍ കടകള്‍ അടക്കുന്നതു പ്ര തിഷേധക്കാരെ പിന്തുണക്കുന്നതിനോ ?പ്രതിഷേധക്കാരിലാരോ വലിച്ചെറിയുന്ന ഒരു കല്ലുകൊണ്ട്ഗ്ലാസ് ജനാല പൊട്ടിത്തെറിക്കുമ്പോള്‍എന്ത് സംഭവിക്കും?
പ്രതിഷേധക്കാരില്‍ ഒരുപറ്റംകടകള്‍ തല്ലിതകര്‍ത്തു മോഷണം നടത്തുന്നത്തില്‍ കുറ്റം കാണാത്തവര്‍ മാധ്യമ അവതാരകരാകരുടെ ഇടയിലും കാണുമോ? നിറം കറുത്തതെങ്കില്‍ എല്ലാ കറുത്തവരുംമോഷ്ടാക്കളോ?ജനം ഇതെല്ലാം കാണുന്നുണ്ടാവുമോ?വരികള്‍ക്കിടയിലെ സത്യം അവര്‍ക്കു മനസ്സിലാകുമാമോ?
തങ്ങളുടെ ഭാഗം വിജയിക്കുന്നു എന്ന്അഭിപ്രായ സര്‍വ്വേവോട്ടെടുപ്പുകളിലൂടെ കൃത്രിമമായി പിന്തുണ കൂട്ടികൂട്ടികാട്ടുവാന്‍വ്യഗ്രത കാട്ടുന്നവര്‍ ഒന്ന് ചിന്തിക്കുമോ?ജനാധിപത്യം വോട്ടുകളിലൂടെയല്ലേ നിശ്ചയിക്കപ്പെടുന്നത്? ശബ്ദകോലാഹലങ്ങളിലൂടെയോ? അഭിപ്രായ സര്‍വ്വേകളിലൂടെയോ? നിശ്ശബ്ദ ഭൂരിപക്ഷം അഭിപ്രായ സര്‍വ്വേകളിലും പ്രകടനങ്ങളിലുംപങ്കെടുക്കാതെ കാര്യങ്ങളെല്ലാം അടുത്ത് നിന്ന് തന്നെമനസ്സിലാക്കുന്നുണ്ടെന്നുള്ളത് ശരിയോ?അവര്‍ കൂട്ടത്തോടെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയാല്‍അതാവുമോ ജനാധിപത്യം?

ഹൈത്തിയില്‍ നിന്നും വന്ന പട്ടിണി പാവങ്ങള്‍, വിറ്റ്‌നാമില് നിന്നും,ഇന്ത്യയില്‍ നിന്നും, മിഡില്‍ ഈസ്റ്റില്‍ നിന്നും അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡിനും അതിലൂടെ പൗരത്വത്തിനും വേണ്ടി ജീവന്‍ പണയം വച്ച് അടിമത്വത്തത്തേക്കാള്‍ അതി കഠിനമായഇല്ലായ്മയില്‍ നിന്നും വന്നു, ഉന്നത നിലയിലേക്ക് കുതിച്ചു പോകുകയാണെന്നുള്ള ജീവിതാനുഭവങ്ങള്‍ വിജയകരമായ അമേരിക്കന്‍ കഥകള്‍ സത്യമോ, അതോ മിഥ്യയോ? ഈ സാഹസങ്ങള്‍ ഒന്നും ചെയ്യാത്ത ഇവിടുത്തെ ഒട്ടേറെ കറുത്ത വംശജര്‍ പണ്ടത്തെ അടിമത്വത്തിന്റെ ശോകഗാനവും പാടി പ്രതിഷേധത്തില്‍ ലയിച്ചു നടക്കുന്നു എന്നതു ശരിയോ തെറ്റോ?

തങ്ങളിലൊരാള്‍ തങ്ങളുടെ നിറത്തെ ആരു വേറു ക്കുന്നുവെന്നു ആരോപിക്കുന്നുവോ അവരുടെയും കൂടെ വോട്ടു വാങ്ങി അമേരിക്കയിലെ അധികാരത്തിന്റെ പരമോന്നതസ്ഥാനം വരെ എത്തിയത് സത്യമോ മിഥ്യയോ? നിറത്തിന്റെ കാര്യത്തില്‍ ആര്‍ക്കാണീ അപകര്‍ഷതാ ബോധം?? ഈ വംശീയത ആളിക്കത്തിച്ചു നിര്‍ത്തിയാല്‍  ഏതു പാര്‍ട്ടിക്കാണ് ഗുണം ചെയ്യുക??
Join WhatsApp News
truth and justice 2020-06-15 20:36:48
Where is the place in the whole universe where there is no discrimination and racial issue?When Jesus comes, it will be abolished.One Police officer committed a crime and it does mean all the cops are bad.I was with NYPD for so many years and I know lot of cops they are good.I was studying in St.Thomas H.S Eruvellipra and I saw there discrimination and racial issues.
ഇങ്ങടെ ചങ്ങാതി 2020-06-15 23:23:11
ഇങ്ങള് ഇതുമാതിരി ചോദ്യം ചോദിക്കുമ്പോൾ ബല്ലാത്ത ബെഷമം ഉണ്ട് . ഇങ്ങള് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിയ്ക്കാനല്ലേ ഇങ്ങളെപ്പോലുള്ളവര് പറഞ്ഞിട്ട് ഞമ്മള് ഓട്ടു ചെയ്‍തത് . അന്ന് നിങ്ങള് ഞമ്മളോട് പറഞ്ഞു വോട്ടു ചെയ്തോലിൻ അത് നമ്മടെ ആളാണ് എല്ലാം ശരിയാക്കി തരുമെന്ന്. ഇപ്പ എന്തായി. ഇങ്ങടെ ആളിന്റെ കയ്യിലെ ബെടക്കു തരം കാരണം നാട്ടില് മുഴുവൻ പുകിലാണ് . ഞമ്മള് കേട്ടത് ഇങ്ങടെ ആൾ കുയികുയിച്ചു അതിനുള്ളിലാണ് . ബീഡിന്റെ അഡ്ഡ്രസ്സും മാടീന്നു കേൾക്കണ്. ഇങ്ങള് ഈ ചോദ്യമായിട്ടു ബെളുത്ത ബീട്ടില് ചെല്ല് . അതിന്റ പിന്നാമ്പുറത്തുള്ള ബേലി കെട്ടി തിരിച്ച ഒരു കുയീന്റെ ഉള്ളിൽ ഇങ്ങടെ ആള് ഇരിപ്പുണ്ട്. അങ്ങേര് നിങ്ങൾക്ക് എല്ലാ ഉത്തരവും പറഞ്ഞു തരും. ഇബിടെത്തെ ബംശ വയിക്ക് തീർക്കാൻ ഇങ്ങടെ അലെപ്പോലെ ബേറൊരാളില്ല . ഞങ്ങൾ ബായനക്കാർ ഇങ്ങളെപ്പോലുള്ള ഓന്തുകളെ കണ്ടു രസിക്കയാണ് . ഇങ്ങള് എന്തിനാണ് ബാലു പൊക്കണതെന്ന് ഞമ്മക്കറിയാം. പൊക്കിക്കോളിൽ പൊക്കികൊളിൻ പക്ഷേങ്കില് ഇത്തവണ ബാലു താനെ താഴെ ബരും.
WHITE MALLU 2020-06-16 00:10:05
ഈ ലേഖനത്തിന്റെ ഹെഡിങ്നു ഒരു മറുപടി ആദ്യമേ പറയട്ടെ... KKK's official newspaper supports REELECT Donald Trump for president .
JACOB 2020-06-16 07:02:10
Black children are born into privilege. They have US citizenship. They fail to take advantage of it because parents do not educate and guide their children. Obeying the laws are the key to peaceful life.
Thomas Koshy 2020-06-16 09:33:33
This is a country which elected a Black African American to the highest office of this country, President Barak Obama, which would not have been possible without 73 Million Whites' votes. Now make your own judgement - is there genuinely racism in this country?
യേശു 2020-06-16 09:50:34
മകനെ നീ എന്റെ വാക്കുകൾക്ക് ചെവി തരുക. ഞാൻ പറഞ്ഞതൊക്കെയും ജീവനുള്ള വാക്കുകളിൽ നിയും നിന്റെ നേതാവും ഇന്നുവരെയും തുറന്നു വായിക്കാത്ത വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അത് വായിച്ചു നീ സുബോധം വരുത്തുക. നിന്റെ എല്ലാ ചോദ്യങ്ങൾക്കും അതിൽ മറുപടിയുണ്ട്. അതുമല്ലെങ്കിൽ, എന്നെ വിശ്വസിക്കുന്നില്ലെങ്കിലും, സത്യത്തിന്റെയും നീതിയുടെയും ദാഹത്തോടെ,കപടഭക്തിക്കാർക്കും പരീശന്മാർക്കും എതിരെ വാളെടുത്തിരിക്കുന്ന ആൻഡ്രുസിന്റ തിയോക്രസി വായിക്കുക. മത്തായി 23 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു: 2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. 3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. 4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. 5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. 6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും 7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു. 8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; 9 നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. 10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. 11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. 12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. 13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) 14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. 15 16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. 17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? 18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. 19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ? 20 ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. 21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 22 സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. 23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. 24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. 27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. 29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: 30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. 31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. 32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ. 33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? 34 അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും. 35 നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. 36 ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 37 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. 38 നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. 39 ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” അവസാനും നീ മത്തായിയുടെ 24-1 ഉം വായിക്കുക "യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. 2 അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു." ഇതൊക്കെ വായിച്ച് പഠിക്കുക . എബ്രാഹാമിന്റെ, യാക്കോബിന്റെയും , ഇസാക്കിന്റെയും മടിയിൽ കയറി ഇരിക്കാം എന്ന് സ്വപ്‌നം കാണുന്ന നിന്റെ കൂട്ടിന് വിളിക്കുക . എന്റെ വാക്കുകളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്ളുക . അത് ന്റെ പാതയിൽ വിളക്കും യാത്രയിൽ പ്രകാശവുമായിരിക്കും യേശു
മണ്ഡലം പ്രതിനിധി 2020-06-16 21:52:49
തോമാച്ച യേശുവിനോട് മുട്ടാൻ നിലക്കണ്ട സ്ഥലം വിട്ടോ . ബൈബിളിൽ ഇങ്ങനെ ഒരു അദ്ധ്യായം ഉള്ളതായി ഒരു അച്ചന്മാരും തിരുമേനിമാരും പാസ്റ്ററുമാരും പറഞ്ഞിട്ടില്ല . എനിക്ക് തോന്നുന്നത് അവന്മാർ ഇത് വലിച്ചു കീറി കളഞ്ഞു കാണും .
Annamma Philipose 2020-06-17 01:30:11
He didn’t speak religion! He was asking honest questions!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക