Image

ജോസഫ്‌ കുരിയപ്പുറം ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 May, 2012
ജോസഫ്‌ കുരിയപ്പുറം ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ യുവനേതൃത്വത്തിലേക്ക്‌ കരുത്തിന്റെ മികവുമായി ജോസഫ്‌ കുരിയപ്പുറം. 2012-14 വര്‍ഷങ്ങളിലേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഫൊക്കാനയുടെ ഒരു ചിരകാല പ്രവര്‍ത്തകനെന്ന നിലയിലും ഫൊക്കാനയോട്‌ ഏറെ ആഭിമുഖ്യമുള്ള വ്യക്തിയെന്ന നിലയിലും താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ അര്‍ഹനാണെന്ന്‌ ഒരു പത്രക്കുറിപ്പില്‍ അദ്ദേഹം പ്രസ്‌താവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കാന്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ത്യജിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തലമുറയ്‌ക്കും യുവനേതൃത്വത്തിനും പ്രാധാന്യം നല്‍കി തെരഞ്ഞെടുക്കപ്പെട്ട 2010-12ലെ ഭാരവാഹികളില്‍ കുരിയപ്പുറം സ്‌തുത്യര്‍ഹ സേവനങ്ങളാണ്‌ കാഴ്‌ച വെച്ചുകൊണ്ടിരിക്കുന്നത്‌. പ്രതിസന്ധി ഘട്ടങ്ങളില്‍ ഫൊക്കാനയോടൊപ്പം നിന്ന്‌ നാലു വര്‍ഷക്കാലം നാഷണല്‍ കമ്മറ്റി അംഗം എന്ന നിലയില്‍ മികവുറ്റ സേവനമാണ്‌ ശ്രീ കുരിയപ്പുറം നല്‍കി വരുന്നത്‌. 2010-ലെ ഫൊക്കാന കണ്‍വന്‍ഷന്റെ ബാങ്ക്വറ്റ്‌ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള കുരിയപ്പുറം 2012 ഹൂസ്റ്റണ്‍ കണ്‍വന്‍ഷനിലെ ബാങ്ക്വറ്റ്‌ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

കേരള അസോസ്സിയേഷന്‍ ഓഫ്‌ ലോസ്‌ ഏഞ്ചലസ്‌ (കല), ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ എന്നീ പ്രമുഖ സംഘടനകളുടെ എക്‌സി
ക്യൂ ട്ടിവ്‌ കമ്മറ്റി അംഗം, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌, ട്രസ്റ്റീ ബോര്‍ഡ്‌ ചെയമാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ജോസഫ്‌ കുരിയപ്പുറം, ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ്‌ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുന്നു. മികച്ച സംഘാടകനും, പ്രഭാഷകനുമായ ഇദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസ്സ്‌, കോണ്‍ഗ്രസ്സ്‌ മണ്ഡലം പ്രസിഡന്റ്‌, ബ്ലോക്ക്‌ സെക്രട്ടറി, ഐ.എന്‍.ടി.യു.സി. താലൂക്ക്‌ പ്രസിഡന്റ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ വഹിച്ച്‌ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്‌.

ലോസ്‌ ഏഞ്ചലസ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ എന്നിവയുടെ വിവിധ വര്‍ഷങ്ങളിലെ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളും, മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ കൗണ്‍സില്‍ മെംബര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌. കൊക്കകോളയിലും, ജനറല്‍ ഇലക്ട്രിക്കല്‍സിലും വിവിധ മാനേജ്‌മെന്റ്‌ പദവികള്‍ വഹിച്ചിരുന്ന ഈ മുന്‍ അദ്ധ്യാപകന്‍ ഇപ്പോള്‍
ന്യൂയോര്‍ക്കില്‍ സ്വന്തമായി യു.എസ്‌. ടാക്‌സ്‌ സര്‍വ്വീസസ്‌ എന്ന ടാക്‌സ്‌ കണ്‍സള്‍ട്ടന്റ്‌ സ്ഥാപനം നടത്തുന്നു.

അമേരിക്കയിലേയും കാനഡയിലേയും ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ ജനറല്‍ സെക്രട്ടറിയാണ്‌ ജോസഫ്‌ കുരിയപ്പുറം. ഭാര്യ ഗ്ലാഡിസും രണ്ടു മക്കളുമൊത്ത്‌ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ താമസിക്കുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക രംഗങ്ങളില്‍ ശക്തമായ സ്വാധീനമുള്ള കുരിയപ്പുറത്തിന്റെ സേവനം ഫൊക്കാനയെ ജനകീയമാക്കാനും കെട്ടുറപ്പുള്ള സംഘടനയാക്കി മാറ്റാനും സാധിക്കുമെന്ന്‌ അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ പ്രസ്‌താവിച്ചു.

വിവരങ്ങള്‍ക്ക്‌:  joekuriappuram@gmail.com
ജോസഫ്‌ കുരിയപ്പുറം ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക