Image

സോറി അങ്കിള്‍ (ബെന്‍) ആന്റി (ജമമ); നിങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് അടിമത്തം (തോമസ് റ്റി ഉമ്മന്‍)

Published on 19 June, 2020
സോറി അങ്കിള്‍ (ബെന്‍) ആന്റി (ജമമ); നിങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് അടിമത്തം (തോമസ് റ്റി ഉമ്മന്‍)
മലയാളിയുടെ അരി ആഹാരം, അങ്കിള്‍ ബെന്‍സ്, ആന്റ് ജെമാമ, മിസ്സസ് ബട്ടര്‍വര്‍ത്ത്, തുടങ്ങിയ ബ്രാന്‍ഡ് നെയ്മുകള്‍ അമേരിക്കന്‍ ജീവിതത്തിന്റെ ഭാഗമായിട്ട് നിരവധി ദശാബ്ദങ്ങള്‍ കഴിഞ്ഞു.

കുട്ടിക്കാലം മുതല്‍ക്കേ അറിഞ്ഞും പറഞ്ഞും, കണ്ടും കേട്ടുമൊക്കെ ഓരോരോ ബ്രാന്‍ഡുകളോട് പ്രിയമേറിവന്നതാണ്. പൊതിഞ്ഞു കെട്ടി വരുന്ന ബാഗിന്റെയും ബോക്‌സിന്റേയുമൊക്കെ പുറത്തുള്ള ചിത്രങ്ങളും വാക്കുകളും കണ്ടു അവയോടൊക്കെ പ്രത്യേക അടുപ്പവും ഇഷ്ടവും കൂടി. അവ നിത്യ ജീവിതത്തിന്റെ ഭാഗമായി. ഇക്കാലമത്രയും ഈ ബ്രാന്‍ഡുകളുടെ വംശീയതയെക്കുറിച്ചു ആരും പറഞ്ഞുമില്ല, ചിന്തിച്ചുമില്ല. ആ കാലം മാറി.

പേരുകളും ചിത്രങ്ങളും പ്രതിമയും വംശീയച്ചുവയുടെ ഭൂതക്കണ്ണാടിയില്‍ നോക്കിക്കാണുന്ന പുതിയ കാലം. വംശീയ ചുവയുള്ള പേരുകള്‍ക്കു ഉടമകള്‍ ഇല്ലാതെ വരുന്ന കാലം. പല ബ്രാന്‍ഡുകളും വംശീയ വിദ്വേഷത്തിന്റെ ചവറ്റുകൊട്ടയിയിലേക്ക് എറിയപ്പെട്ടാല്‍ ലേശം പോലും അതിശയിക്കേണ്ടതില്ല. ബ്രാന്‍ഡ് നെയിം ഭക്ഷണപദാര്‍ഥങ്ങള്‍ക്കു പോലും ഇനി രക്ഷയില്ല. ലോഗോയും,

ചിഹ്നങ്ങളും പ്രതീകങ്ങളും പുനര്‍ വിചിന്തനത്തിന്റെ തടവറകളില്‍ അടക്കപ്പെടുന്നു. പ്രതീകാത്മകമായുള്ള പരസ്യഘടകങ്ങളും, ഘടനയും എല്ലാമെല്ലാം അടിമുതല്‍ മുടി വരെ സസൂക്ഷ്മം നിരീക്ഷണം ചെയ്യപ്പെടുന്നു. പരസ്യങ്ങളില്‍ ആകൃഷ്ടരായി വാങ്ങുന്ന ഈ വക ഭക്ഷണ സാധനങ്ങള്‍ ദിനംപ്രതി കഴിക്കുന്ന കുട്ടികള്‍ ബോക്‌സിന്റെ കവറില്‍ വരുന്ന മാറ്റങ്ങള്‍ കണ്ടു ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചാല്‍ കുടുംബത്തില്‍ തന്നെയാവും വിപ്ലവം നടക്കുക.

പ്രതീകങ്ങളും ചിഹ്നങ്ങളും അടയാളങ്ങളുമെല്ലാം, പല കാരണങ്ങളാല്‍, സമര്‍ത്ഥിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെങ്കില്‍ കൂടി, ആരോ പറഞ്ഞതുപോലെ 'വെറുക്കപ്പെടേണ്ട' നാമധാരികളായി മാറുന്നുവെങ്കില്‍, അതിന് ആരെയാണ് പഴിക്കേണ്ടത്? ആഹാര പദാര്‍ത്ഥങ്ങള്‍ മാര്‍ക്കെറ്റിങ്ങിനു വേണ്ടി മനോഹരമായ ബോക്‌സുകളിലും ബാഗുകളിലും പായ്ക്ക് ചെയ്യുമ്പോള്‍ ലോഗോയും, ട്രേഡ്മാര്‍ക്കും, പാക്കിങ്ങ് കവറിലെ നിറവും പടവും ആകൃതിയുമൊക്കെ വംശീയ ചുവയുള്ളതായി വ്യാഖ്യാനിക്കപ്പെട്ടാല്‍ ഒരു പക്ഷെ കമ്പനി പോലും പൂട്ടേണ്ടി വരും. ഇപ്പോഴത്തെ നാട്ടുനടപ്പ് ആ വഴിയിലൂടെയാണ്.

ആന്റ് ജെമാമ എടുക്കാം: ക്വേക്കര്‍ ഓട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള പാന്‍ കേക്ക് സിറപ്പ് കമ്പനി. 130 വര്‍ഷം പഴക്കം. ആന്റ് ജെമാമ എന്നതില്‍ വംശീയമായ സ്റ്റീരിയോടൈപ്പ് (സര്‍വ്വസാധാരണമായ സ്ഥിരസങ്കല്പം) ഒരു പക്ഷെ ഉണ്ടായിരിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. ആന്റിയുടെ ഇമേജിന് പലപ്പോഴായി അല്പസ്വല്പം മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും അവയൊക്കെ പാളിയെന്നും കമ്പനി സമ്മതിക്കുന്നു.

പിനക്കള്‍ ഫുഡ്‌സിന്റെ ഉടമസ്ഥതയിലുള്ള, സിറപ്പ് , ബേക്കിംഗ് ഫുഡ്ഡ് ബ്രാന്‍ഡ് നെയിമായ മിസ്സസ് ബട്ടര്‍വര്‍ത്തും ലേബലുകള്‍ മാറ്റുവാനുള്ള ആലോചനയിലാണ്.

അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാവുന്ന ബ്രാന്‍ഡ് നെയിമാണ് അങ്കിള്‍ ബെന്‍സ്. മാര്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അങ്കിള്‍ ബെന്‍സിന്റെ പേരും ചിത്രങ്ങളും മാറ്റുമെന്ന് കമ്പനി പറഞ്ഞു കഴിഞ്ഞു. അങ്കിള്‍ ബെന്‍സിന്റെയും ആന്റ് ജെമാമയുടെയും പരസ്യങ്ങളിലും ബാഗുകളിലും ഒക്കെ കാണുന്ന ചിത്രങ്ങള്‍ക്കുള്ള സാമ്യം ഏതു നിറവുമായിട്ടാണോ ആ നിറമുള്ളവരെ ആക്ഷേപിക്കയോ, അധിക്ഷേപിക്കുകയോയാണെന്നാണ് പുതിയ വിശദീകരണം.

ഇതു ശരിയോ തെറ്റോ? ആലോചിക്കുവാന്‍ പോലും മിനക്കെടാതെ തിടുക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനാണു കമ്പനികകളുടെ ശ്രമം. സോറി ബ്രാന്‍ഡ്നെയിംസ് . സോറി അങ്കിള്‍, സോറി ആന്റി, നിങ്ങള്‍ പടിക്കു പുറത്ത്. 
Join WhatsApp News
Anthappan 2020-06-19 21:43:11
Many consider a significant starting point to slavery in America to be 1619, when the privateer The White Lion brought 20 African slaves ashore in the British colony of Jamestown, Virginia. The crew had seized the Africans from the Portuguese slave ship Sao Jao Bautista. Throughout the 17th century, European settlers in North America turned to enslaved Africans as a cheaper, more plentiful labor source than indentured servants, who were mostly poor Europeans. Though it is impossible to give accurate figures, some historians have estimated that 6 to 7 million enslaved people were imported to the New World during the 18th century alone, depriving the African continent of some of its healthiest and ablest men and women. Almost four hundred years of history is there for slavery in America. It is clear from your article that, you never read the history well and prepared your article just to express your discontent with blacks and support Trump and his racism. I have Christian friends blindly support Trump because they think he is the protector of Christianity. They are least bothered about the teachings of Jesus. Jesus seems to be socialist but most of the Christians are prejudiced Trump supporters. If you cannot win any reading and thinking Malayalees for Trump, what is the purpose of this writing? Probably you will get some negative energy released. If you are a follower of Christ, pray for your enemies (black) and meditate. There may be a story behind uncle ben's and Ant Jemima's breakfast and if you diff deeper, you may find their name tide to a slave. Samaritans were a kind of slaves to Jews but Jesus tried to find freedom. There may be a story for us also tide to something which we don't want to disclose.
benoy 2020-06-20 20:35:23
Mr. Thomas T Oommen wrote an explanatory article about some famous food brands that the Malayalees are familiar with. This account is unbiased and full of verified facts. Thank you, Mr. Oommen, for an informative article. After reading Mr. Oommen’s article I happened to read Mr. Anthappan’s comment, which by the way, is trumpeting his knowledge (googling) of history and perverted conceptualization of the author’s intent. I still wonder whether Anthappan can read and understand Malayalam. Mr. Anthappan, the author of this article never exhibits any discontent with African Americans. For your information, Mr. Anthappan, calling African Americans “black” is not politically correct. Anthappan, if you think this article is a pro-Trump piece by a Trump-loving Malayalee, you have some major intellectual issues, which incidentally, is very common to politically correct liberals.
Anthappan 2020-06-20 21:22:50
It is better to refer Google rather than writting something without understanding the history or not reading materials related to the topic. Chinese usually don’t pay attention to foreigners if they speak their language becuse they believe the foreigners cannot speak Chinese properly. Smilarly I know Trump supporters cannot asses the IQ of others. They are very low in IQ. They are unable to reason things and lies all the time like Trump. Author of this article purposely hid the truth to misguide the public and to win vote for his Master in WH. He is a Known Trump Christian activist who cannot speak truth. Teling the truth is not a hard thing to do. But telling lies need the support of thousands of other lise to prove. Calling a person who has a different view from you, doesn’t make you conservative. For that you have to be consistant and have some principles in life. And for that, you can make Chief Justice John Robert and Justice Niel Gorsuch role models. I am not compelled to win an argument with any of Trump Republicans who do not make any sense to anyone.
Thomas T Oommen 2020-06-21 00:28:47
Please try to see what goes on around you, calmly.
John Abraham. TVLA 2020-06-21 05:55:36
"നിങ്ങൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ കിട്ടുന്ന മെനു , എത്ര വിശിഷ്ടവും വൈവിധ്യമുള്ളതുമാണെങ്കിലും, ആ മെനു കാർഡ് ഒരിക്കലും ഭക്ഷിക്കാൻ കഴിയില്ലല്ലോ!"വിലവിവരപ്പട്ടികയിലെ വൈവിധ്യവും, വ്യത്യസ്ഥതരം ഭക്ഷണങ്ങളെക്കുറിച്ചുള്ള വർണനയുമല്ല, ഭക്ഷണശാലയെ ശ്റേഷ്ഠമാക്കുന്നതു്. നല്ല വിഭവങ്ങളും, നല്ല പാചകക്കാരും, നല്ല വിളമ്പുകാരുമാണു്! പഴഞ്ചൊല്ലിൽ പതിരില്ല എന്നതു സത്യമായിരിക്കും. പക്ഷെ, പ്രവൃത്തികൾ, പൊള്ളയാകുന്നിടത്താണു്, ചൊല്ലുകൾ പരാജയപ്പെടുന്നതു്! വേദവാക്യങ്ങൾ ആയിരം തവണ ഉരുവിട്ടാലും, കീർത്തനങ്ങൾ, എത്ര സ്വരമാധുരിയിൽ ആലപിച്ചാലും, ദൈനംദിന ജീവിതത്തെ ഉത്തജിപ്പിക്കാനും, നേർവഴിയിൽ നയിക്കാനും അവയ്ക്കു കഴിയുന്നില്ലെങ്കിൽ, യാതെരു പ്രയോജനവുമില്ല! വർണ്ണ പകിട്ടിൽ എന്തും ആർക്ക് വേണമെങ്കിലും എഴുതാം. പക്ഷെ അതിൻ്റെ സ്രോതസ്സ് എന്ത് ആണെന്നുള്ളത് ആണ് പ്രാധാന്യം. ഹിപ്പോക്രൈറ്റസ് അല്ലാത്ത മലയാളികൾ വളരെ കുറവ് അല്ലേ!
Daisey Mathew. 2020-06-21 14:06:22
6200 people came to Tulsa Rally. Vow What a big crowd.
Anniemol Kuriakose. 2020-06-21 14:09:34
Notice some of the news are calling him Mr. Trump - not President Trump. I do not even grant him the mister. I like to not capitalize his name - matter of fact, I hate to even use his name.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക