Image

ജൂൺ 21, ലോക യോഗ ദിനം

(നീലീശ്വരം സദാശിവൻകുഞ്ഞി) Published on 20 June, 2020
ജൂൺ 21, ലോക യോഗ ദിനം
ഇന്ന് അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പിറവി ഇന്ത്യയിൽ ആണ് . മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കാത്തുസൂക്ഷിക്കാനും രോഗത്തെ അകറ്റാനും യോഗ അത്യുത്തമമെന്ന് ശാസ്ത്രീയമായി തെളിയപ്പെട്ടിട്ടുണ്ട് .

ശരീരത്തിന് യാതൊരു ആയാസവുമില്ലാതെ, തല മുതൽ  പാദം വരെ ഓരോ അവയവത്തിനും,  മനസിനും , ആന്തരിക അവയവങ്ങക്കും  ഒരേ പോലെ പ്രയോജനം ലഭിക്കുന്ന വ്യായാമത്തിന് യോഗയോളം പറ്റിയ മറ്റൊരു മാര്ഗ്ഗമില്ല.  കൊളസ്ട്രോള്, പ്രമേഹം, പ്രഷര്, ഹൃദ്രോഗം, ആസ്ത്മ തുടങ്ങി നിരവധി  രോഗങ്ങൾക്ക് യോഗ പരിശീലനം   ആശ്വാസം നല്കുന്നു.സ്ഥിരമായി യോഗ ചെയ്യുന്നതുവഴി ബ്ലഡ് പ്രഷര്‍ സാധാരണഗതിയിലാകുന്നു , മനസംഘര്‍ഷം കുറയുന്നു , ശരീരഭാരവും കൊളസ്ട്രോളും കുറയുന്നു.

 യോഗശാസ്ത്രം ഒരു ജാതിയുടെയോ മതത്തിന്റെയോ കുത്തകയല്ല .മനുഷ്യരാശിക്കുവേണ്ടി ഋഷീശ്വരന്മാരുടെ മഹത്തായ സംഭാവനയാണിത് .മതമോ , മതാചാരങ്ങളോ ഇന്നേവരെ യോഗയെ തള്ളിപ്പറഞ്ഞിട്ടില്ല .ഇന്ന് ലോകജനത ഇതിന്റെ പരിശീലനത്തിലും തല്പരരാണല്ലോ.
 
"ഏതൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും കിട്ടാത്ത ശരീരസുഖവും , മനഃശാന്തിയും യോഗപരിശീലനത്തിലൂടെ നിങ്ങള്ക്ക് നേടാം" ഗുരു ശ്രീ നിത്യചൈതന്യ യതിയുടെ യോഗയെപ്പറ്റിയുള്ള വാക്കുകളാണിത് .

 വിവിധതരത്തിലുള്ള യോഗാസനങ്ങൾ  സമാഹരിച്ച് ക്രിസ്തുവിന്  മുമ്പ് പതഞ്ജലി മഹര്ഷി തയ്യാറാക്കിയ ഗ്രന്ഥം  തലമുറകളായി നമുക്ക് മാര്ഗ്ഗദര്ശനം നല്കുന്നു. യോഗാചാര്യന്മാരിൽ  നിന്നും നല്ല പരിശീലനം നേടിയാൽ  ആയുഷ്ക്കാലം മുഴുവന് യോഗ തനിയെ തുടര്ന്ന് ചെയ്യാം . യോഗയുടെ അനന്ത സാധ്യതകളായ ആരോഗ്യം, ഏകാഗ്രത, ഓര്മ്മശക്തി, കാര്യക്ഷമത, ബുദ്ധി, ആയുസ്, യൗവനം എന്നിവ നേടിയെടുക്കുന്നതിന്  ദിവസവും 15 മിനിറ്റെങ്കിലും യോഗ ചെയ്യുന്നത് ഉചിതമായിരിക്കും.  യോഗ ശരീരത്തിന്റെ ഓജസും തേജസും വര്ദ്ധിപ്പിച്ച് നിത്യയൗവനത്തെ പ്രദാനം ചെയ്ത് സൗന്ദര്യം നിലനിര്ത്തുന്നു. ഇന്നാർക്കാണ് അധികസമയം വ്യായാമത്തിനിന് വേണ്ടി ചിലവഴിക്കാൻ കഴിയുന്നത് ?

 ശരീരത്തിലെ കൊഴുപ്പും ഷുഗറും കളയാൻ വ്യായാമം അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും വ്യായാമം, ഇതുപോലുള്ള കൊളസ്ട്രോളും ഷുഗറും കത്തിച്ചുകളയാന് പര്യാപ്തമല്ലാത്തതിനാൽ . ശരിയായ യോഗാസനപരിശീലനം കൊണ്ട് ഇത് നേടിയെടുക്കാം .

 .ഇക്കാലത്ത് ഒരേ എണ്ണയിൽ  വറുത്ത ഭക്ഷണ സാധനങ്ങൾ  കഴിക്കുമ്പോൾ  തീര്ച്ചയായും കൊഴുപ്പ് അഥവാ കൊളസ്ട്രോള് ശരീരത്തില് അടിഞ്ഞുകൂടും. അതുപോലെ മായം കലർന്ന ആഹാരവും ഫാസ്റ്റ് ഫുഡും  അമിതമായി നാം കഴിക്കുന്നതുകൊണ്ടണ്ട് ഷുഗറും അടിഞ്ഞുകൂടും. വിരുദ്ധമായ ആഹാരക്രമങ്ങൾ   മനസിനേയും  അസ്വസ്ഥമാക്കുന്നു . ഇത്തരം അവസ്ഥയിൽ മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീണം  തീര്ക്കാൻ  യോഗാസനങ്ങള്ക്കല്ലാതെ മറ്റൊരു കായികാഭ്യാസത്തിനും സാധിക്കുകയില്ല.

നമ്മുടെ ശരീരം ഒരു വാഹനം പോലെയാണ്. . ഏതൊരു വാഹനത്തിനും ലക്ഷ്യബോധമുള്ള ഒരു ഡ്രൈവറും വേണം. ശരീരം ഒരു വാഹനവും മനസ്സ് അതിന്റെ ഡ്രൈവറും ആണ് അപ്പോൾ  യോഗപോലുള്ള വ്യായാമങ്ങള് ശരീരത്തിനും മനസ്സിനും' ഉത്തേജനം നല്കി  പ്രവര്ത്തിക്കുന്നു.  

നീലീശ്വരം സദാശിവൻകുഞ്ഞി
sadasivankunji@gmail.com
09847734477

    
ജൂൺ 21, ലോക യോഗ ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക