Image

ലഷ്‌കര്‍ ബന്ധം: പാക്‌ ക്രിക്കറ്റ്‌ താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ റെയ്‌ഡ്‌

Published on 30 May, 2012
ലഷ്‌കര്‍ ബന്ധം: പാക്‌ ക്രിക്കറ്റ്‌ താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ റെയ്‌ഡ്‌
ലാഹോര്‍: പാക്‌ ക്രിക്കറ്റ്‌ താരം ഉമര്‍ ഗുല്ലിന്റെ വീട്ടില്‍ സൈന്യം റെയ്‌ഡ്‌ നടത്തി. തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയിബ അംഗമായ ബന്ധുവിന്‌ അഭയം നല്‍കിയെന്ന സംശയത്തിലാണ്‌ റെയ്‌ഡ്‌. ലഷ്‌കര്‍ തീവ്രവാദികള്‍ക്കായി ഖൈബര്‍ മേഖലയിലെ ബാരയില്‍ സൈന്യം നടത്തിയ പരിശോധനയ്‌ക്കിടെ രക്ഷപെട്ട ഹാജി ദാലി എന്നയാള്‍ക്ക്‌ അഭയം നല്‍കിയതിന്റെ പേരിലായിരുന്നു റെയ്‌ഡ്‌. ഇയാള്‍ ദിവസങ്ങളോളം ഇവിടെ താമസിച്ചതായി സൈന്യത്തിന്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ റെയ്‌ഡ്‌ നടത്തിയതെന്ന്‌ പാക്‌ വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതിനിടെ ഉമറിന്റെ സഹോദരന്‍ മിറാജിനെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക