Image

വൈദ്യുതി ബോര്‍ഡ്‌ വിഭജനം ജീവനക്കാരുടെ താത്‌പര്യങ്ങള്‍ മാനിക്കും: മുഖ്യമന്ത്രി

Published on 30 May, 2012
വൈദ്യുതി ബോര്‍ഡ്‌ വിഭജനം ജീവനക്കാരുടെ താത്‌പര്യങ്ങള്‍ മാനിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ്‌ വിഭജനം ജീവനക്കാരുടെ താത്‌പര്യങ്ങള്‍ മാനിച്ചായിരിക്കുമെന്ന്‌ മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ ജീവനക്കാരുമായി വീണ്‌ടും ചര്‍ച്ച നടത്തുമെന്നും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. ഇതിനുശേഷമാണ്‌ ജീവനക്കാരുമായി വീണ്‌ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡ്‌ ജീവനക്കാരുടെ ഭാഗത്തുനിന്നും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്‌ട്‌. ജീവനക്കാരുടെ താല്‍പര്യമനുസരിച്ചു മാത്രമേ തീരുമാനമെടുക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. അതിനുശേഷം വൈദ്യുതമന്ത്രിയുമായും ധനമന്ത്രിയുമായും ആലോചിച്ച്‌ മന്ത്രിസഭായോഗത്തില്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക