Image

കേരളത്തിൽ മതസൗഹാർദ്ദം ഉലയുന്നുവോ? (എഴുതാപ്പുറങ്ങൾ 64: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 24 June, 2020
കേരളത്തിൽ മതസൗഹാർദ്ദം ഉലയുന്നുവോ? (എഴുതാപ്പുറങ്ങൾ 64: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
ഒരുചലച്ചിത്രത്തിന്റെ പേരിൽ കേരളത്തിൽ മതസൗഹാർദ്ദം ഉലയുന്നുവോ?

പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും വളരെപരിതാപകരമായ രീതിയിൽ മനുഷ്യജീവിതത്തെ ബാധിച്ചുവെങ്കിലുംഅതിനെ അതിജീവിച്ച സാഹചര്യങ്ങളെയും, പരസ്പരംകൈമാറിയ മനുഷ്യത്വത്തെയും എല്ലാംമനുഷ്യമനസ്സുകളിൽ നിന്നുംപെട്ടെന്ന്മാഞ്ഞുപോയിരിയ്ക്കുന്നു. ഓരോമനുഷ്യന്റെയുംമനസ്സിൽ നശ്വരമായികാണപ്പെടുന്നഒന്നാണ്മതവിദ്വേഷങ്ങൾ അല്ലെങ്കിൽ മതഭ്രാന്ത്എന്നുംഅതിനെവിശേഷിപ്പിയ്ക്കാം. ഇതിനെന്നെങ്കിലുംഅവസാനമുണ്ടാകുമോ?

എല്ലാപ്രശ്നങ്ങളെയും അതിജീവിച്ചുകൊണ്ടിരിയ്ക്കുന്ന കേരളത്തിൽ ഇന്ന്മതസൗഹാർദ്ദം ആടിയുലഞ്ഞുകൊണ്ടിരിയ്ക്കുന്നത്രണ്ടായിരത്തി ഇരുപത്തിയൊന്നിൽ നിർമ്മിക്കാൻ പോകുന്ന ഒരു ചലച്ചിത്രത്തെചൊല്ലിയുള്ള വിവാദമാണ്. ഉല്ലാസത്തിനായിനിർമ്മിയ്ക്കുന്നഒരുചലച്ചിത്രത്തിന്റെപേരിൽ  മതസൗഹാർദ്ദം ഉലയണമെങ്കിൽ മതംഎന്നത്മനുഷ്യമനസ്സിൽ എത്രമാത്രംആഴത്തിൽ വേരൂന്നിവളർന്നിരിയ്ക്കുന്നുഎന്നതാണ്അനുമാനിക്കേണ്ടിയിരിക്കുന്നു. ‘നാനാത്വത്തിൽ ഏകത്വം’എന്നതിൽ അടിയുറച്ച്വിശ്വസിയ്ക്കുന്ന നമ്മുടെഭാരതത്തിന്റെതത്വചിന്തകൾ  ഇന്ന്മതങ്ങൾക്ക് അടിമയായിരിയ്ക്കുന്നുവോ?  രാഷ്ട്രീയ സ്വയം സേവക് മുഖ്യനായ മോഹൻ ഭഗത് രണ്ട് വർഷങ്ങൾക്ക് മുമ്പ്  “ജർമ്മനി ജര്മന്കാരുടെ രാജ്യം, അമേരിക്ക അമേരിക്കക്കാരുടെരാജ്യം, ബ്രിട്ടൻ ബ്രിട്ടീഷ് കാരുടെ രാജ്യം , ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യം” എന്ന്പ്രസംഗിച്ചതായിമാധ്യമങ്ങളിൽ നിന്നറിഞ്ഞു.ചെറുപ്പകാലം മുതൽ ഹിന്ദു മുസ്ലിം ക്രിസ്ത്യാനി വ്യത്യാസമില്ലാതെ ഭാരതംഎന്റെരാജ്യമാണ്എന്ന്പ്രതിജ്ഞ എടുക്കാൻ വിദ്യാലയങ്ങളിൽ കുട്ടികളെപഠിപ്പിച്ചുവരുന്ന ഭാരതസംസ്കാരത്തിന്ഇത്ശരിവയ്ക്കാൻ കഴിയുമോ?

പുരാണങ്ങളിൽ പ്രതിപാദിയ്ക്കുന്നത് മുഴുവൻ സത്യമായിരിയ്ക്കണമെന്നില്ല. അന്ന്കാലത്തെപ്രധാനികൾ ഓരോരുത്തരും അവരവരുടെആശയങ്ങൾക്ക്അനുകൂലമായിലിഖിതപ്പെട്ടയാകാംഅവ. ചരിത്രംസത്യമാണോഅല്ലയോ എന്നവാദപ്രതിവാദംപണ്ഡിതൻമാർക്കിടയിലും ഉണ്ടായിട്ടുണ്ട്. പലപ്പോഴുംചരിത്രംസത്യമാണെങ്കിലുംചിലസാഹചര്യങ്ങളിൽ അവസത്യമല്ലഎന്നതിരിച്ചറിവുംഉണ്ടായിട്ടുണ്ട്

വാരിയംകുന്നത്ത്‌ മൊയ്‌തീന്‍ കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ ചെയ്യാൻ ആഷിക് അബു തീരുമാനിച്ചുഎന്നതാണ്ഇന്നത്തെകേരളത്തിലെചൂടുള്ളവിവാദവിഷയംഏകദേശം തൊണ്ണൂറ്റിയൊമ്പത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവവും അതിലെ പ്രധാന കഥാപാത്രവും ഇപ്പോൾ പലരുടെയും വ്യാഖ്യാനങ്ങൾക്ക് വിധേയമാകുകയാണ്.. അതിനുപുറകേ അതെ വിഷയം ആവിഷ്കരിക്കുന്ന മൂന്ന് ചലച്ചിത്രങ്ങൾ കൂടിവരുന്നുഎന്നവാർത്തയുംവെളിപ്പെട്ടിരിയ്ക്കുന്നുഅതിലൊന്ന് സംവിധാനം ചെയ്യുന്നത് ചിലർക്ക്മതഭ്രാന്തനുംവില്ലനുംചിലർക്ക്ഹിന്ദുക്കളുടെരാജാവും, മുസ്ളീംങ്ങളുടെ അമീറെന്നും അറിയപ്പെടുന്നപി. ടി. കുഞ്ഞുമുഹമ്മദ്ആണെന്നുള്ളവാർത്തയാണ്സാഹചര്യങ്ങളെകൂടുതൽ ചൊടിപ്പിച്ചിരിയ്ക്കുന്നത്.

വാരിയംകുന്നത്ത്‌ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ഹാജിയെക്കുറിച്ച് കൂടുതലായി അറിയാൻ സർദാർ ചന്ദ്രോത്ത് രേഖപ്പെടുത്തിയത് വായിക്കാം.“കുറുതായി മെലിഞ്ഞ്‌ കറുത്ത്‌, പല്ലുകള്‍ പലതും പോയി കവിളൊട്ടി, താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി, തടിച്ച വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്‌, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്‌, അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി, കരയുന്ന ചെരിപ്പും കൈയില്‍ വാളുമായി നല്‌ക്കുന്ന -ധീരത്വം സ്‌ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചു എന്നാണ്‌ പറയുന്നത്‌. കണ്ടാല്‍ അല്‌പം വിരൂപനെങ്കിലും അയാളുടെ കണ്ണുകള്‍ക്ക്‌ നല്ല കാന്തശക്തിയുണ്ടായിരുന്നു. അയാള്‍ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു.”

1921 ൽ ബ്രിട്ടീഷ് പട്ടാളം ജനങ്ങൾക്ക് മേൽ നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്നാണ് ഹാജിയുടെ രംഗപ്രവേശം. സമരങ്ങളിലും ഭരണകാര്യങ്ങളിലും മതമൈത്രി പുലർത്തിയ  ഹർജിയിൽ വർഗീയത കണ്ടവർപോലും അദ്ദേഹത്തെ വർഗീയവാദിയായി കണ്ടില്ല.  ഒരു പക്ഷെ ഈ വിവരം ചരിത്രപുസ്തകങ്ങൾ ചികഞ്ഞു എടുത്ത് എഴുതുമ്പോൾ ഇതിനു കടകവിരുദ്ധമായുള്ള പരാമർശം വേറൊരിടത്ത് മറ്റൊരാൾക്കു കണ്ടെത്താവുന്നതാണ്. മഹാന്മാരെക്കുറിച്ച്ചരിത്രത്തിൽ പ്രതിപാദിയ്ക്കുമ്പോൾ ചിലസ്ഥലങ്ങളിൽ നന്മയാണെങ്കിൽ മറ്റൊരിടത്ത് തിന്മയായിരിയ്ക്കാം. ചരിത്രത്തിന്റെ ഓരോതാളുകളിലും രേഖപ്പെടുത്തിയിരിയ്ക്കുന് നവിവരങ്ങളിലെ സത്യസന്ധതയെകണ്ടെത്തുകപ്രയാസമാണ്.  

ലഹളക്കാരുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു ഹാജി എന്നുംമറ്റുപലയിടത്തുംപരാമര്ശിച്ചിരിയ്ക്കുന്നതായികാണാം. ഇക്കാരണത്താൽ അദ്ദേഹത്തെനാട്കടത്തുകപോലുംഉണ്ടായിട്ടുടെന്നുംകാണപ്പെടുന്നു. വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ സ്വന്തം ഗ്രാമത്തിൽ പോലും അദ്ദേഹത്തെ താമസിക്കാൻ നിയമം അനുവദിച്ചില്ല. ഖിലാഫത് പ്രസ്ഥാനത്തിന്റെ ആരംഭത്തോടെ അദ്ദേഹം അതിൽ മുഖ്യ പ്രവർത്തകാനായി. അവസാനം ബ്രിട്ടീഷ്കാർ അദ്ദേഹത്തെ വെടി വച്ച് കൊന്നു.മുഖം മറച്ച് കൈകൾ പുറകിൽ കെട്ടി വെടി വച്ച്  കൊല്ലുന്ന ബ്രിട്ടീഷ്കാരുടെ സമ്പ്രദായത്തോട് അദ്ദേഹം യോജിച്ചില്ല. തന്നെ കണ്ണുകെട്ടാതെ മുന്നിൽ നിന്ന് വെടി വച്ച് കൊല്ലണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആവശ്യം ബ്രിട്ടീഷ്കാർ സ്വീകരിച്ച്. നിങ്ങൾക്കെന്നെ വക വരുത്താം പക്ഷെ തോൽപ്പിക്കാനാവില്ലെന്നു അദ്ദേഹം ധീരതയോടെ തന്റെ  മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷ് പടയാളികളെ  അറിയിച്ചു.മാർഷൽ ലോ കമ്മാണ്ടർ കേണൽ ഹംഫ്രീ ആയിരുന്നു അദ്ദേഹത്തിന് വധശിക്ഷ നൽകിയത്എന്നവിവരങ്ങൾ ചരിത്രത്തിൽ രേഖപെടുത്തിയിരിയ്ക്കുന്നതായിപറയപ്പെടുന്നു

ചരിത്രപരമായ വസ്തുതകളെ പലസാഹചര്യത്തിലും സന്ദർഭോചിതമായി മാറ്റിമറിക്കാൻ കഴിയും.അതും ഏകദേശം നൂറുകൊല്ലങ്ങൾക്ക്മുമ്പ് നടന്ന ഒരു സംഭവമാകുമ്പോൾ. തന്നെയുമല്ല ഇവിടെപ്രതിപാദിയ്ക്കുന്നത് ഒരുമുസ്ലിംമതത്തിൽപ്പെട്ട വ്യക്തിയെആണെന്നുള്ളതുമാണ്ശ്രദ്ധേയമായത്. മലബാർ ലഹള ഹിന്ദു മുസ്ലിംലഹളയല്ലായിരുന്നുവെന്നും അത് കാർഷികമുന്നേറ്റ സമരമായിരുന്നുവെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ അത് ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം ലഹളയായിരുന്നുവെന്നും വാദം നടക്കുന്നു.

ഒരുചലച്ചിത്രത്തിന്റെതിരക്കഥഎഴുതുമ്പോഴുംസംവിധാനംചെയ്യുമ്പോഴുംകലാകാരന്മാരുടെമനോധർമ്മവും, കാലഘട്ടവുംഅതിനെസ്വാധീനിയ്ക്കുകസ്വാഭാവികമാണ്. അതിനുള്ളസ്വാതന്ത്രംകലാകാരന്മാരുടെകൈകളിൽ നിക്ഷിപ്തമാണ്. അതെസമയം ആ സ്വാതന്ത്രംഒരുവ്യക്തിയെഒരുസമൂഹത്തെഅല്ലെങ്കിൽ ഒരുവിഭാഗത്തിനെ ബാധിയ്ക്കുന്നതോഇടിച്ചുതാഴ്ത്തുന്നതോആകരുത്. ഈ ചലച്ചിത്രത്തിന്റെ കാര്യത്തിൽ, സംഘികൾ എന്നു അറിയപ്പെടുന്നവർ ഹിന്ദു മതത്തിന്റെ എല്ലാ അവകാശങ്ങളും കയ്യിലൊതുക്കിഅവരുടെ സമ്മതമില്ലാതെ ഒന്നും പാടില്ലെന്ന് നിലപാട്വച്ചിരിയ്ക്കുന്നുഎന്നത്ശരിയാണെങ്കിൽ അത്ഒരുപക്ഷെകേരളത്തിലെമതമൈത്രിയ്ക്ക്കാര്യമായഉലച്ചിൽ വരുത്തിയേക്കാം

ഈ അടുത്തകാലത്ത്മീശ എന്ന നോവൽ പുറത്തുവന്നപ്പോഴും പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇവിടെയുംപ്രധാനവിഷയംമതവികാരംതന്നെആയിരുന്നു.എന്നാൽ അത് പ്രസാധനം ചെയ്യുകയുണ്ടായി.

പരസ്പരംമതവികാരങ്ങളെവ്രണപ്പെടുത്തരുത്എന്നത്ഒരുജനാധിപത്യ, മതേതരരാഷ്ട്രത്തിൽ അലിഖിതമായ നിയമമാണ്.  അതാണ് ആ രാഷ്ട്രത്തിന്റെകെട്ടുറപ്പ്അങ്ങനെയുള്ളപ്പോൾ എഴുത്തുകാരും സാംസ്കാരിക നായകന്മാരും വിവാദപരമായ വിഷയങ്ങൾ പുറത്തുകൊണ്ടുവന്നു സമൂഹത്തിൽ അശാന്തി ക്ഷണിച്ചുവരുത്തരുത്എന്ന്ചിന്തിയ്ക്കുന്നതല്ലേഅഭികാമ്യം?

നൂറുവര്ഷങ്ങള്ക്കുമുമ്പ്നടന്നഒരുസംഭവംസത്യമായാലും, അല്ലെങ്കിലും ഏതുസംവിധായകനായാലുംഅത്വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനരോഷംവർദ്ദിച്ച്തമ്മിലടിപ്പിയ്ക്കുന്നതാണോ ഒരുകലയുടെ യഥാർത്ഥധർമ്മം അല്ലെങ്കിൽ അഭിവൃദ്ധി?  അനുഗ്രഹീതചിത്രരചനഎന്നകലയെഉപയോഗിച്ച്  ഹിന്ദു  ദേവതമാരെനഗ്നരാക്കിഒരുപ്രസിദ്ധ ചിത്രകാരൻചിത്രീകരിയ്ക്കുകയുണ്ടായി. അതുകൊണ്ട് അദ്ദേഹത്തിന് എന്ത് നേട്ടവും കീർത്തിയുമാണുണ്ടായത്?
കുഞ്ഞഹമ്മദ് ഹാജി ആരായിരുന്നുവെ.ന്ന  സത്യംവര്ഷങ്ങള്ക്കുശേഷം ജനങ്ങൾക്ക്മനസ്സിലാക്കികൊടുക്കണമെന്നസദുദ്ദേശത്തോടെയാണ്എങ്കിൽ,ചരിത്രംചികഞ്ഞുനോക്കിസത്യസന്ധമായആവിഷ്കാരമാണ്അഭ്രപാളിയിൽ പ്രത്യക്ഷപ്പെടുന്നത്എങ്കിൽ അതിനെതിരെഇത്രമാത്രംപ്രതികരിച്ച് സമാധാനംനശിപ്പിയ്ക്കേണ്ട സാഹചര്യംസംജാതമാകേണ്ടതില്ല.

കലയുംസാഹിത്യവുംമനുഷ്യന്അറിവുംഉല്ലാസവുംപ്രധാനംചെയ്യണംഎന്നഉദ്ദേശത്തോടെഓരോസൃഷ്ടികളുംനടത്തേണ്ടതുണ്ട്. അതായിരിയ്ക്കണംഒരുകലാകാരന്റെസാഹിത്യകാരന്റെസമൂഹത്തോടുള്ളകടമ. ഒരുവ്യക്തിയുടെയോ, ഒരുവിഭാഗത്തിന്റെയോ, ഒരുമതത്തിന്റെയോ വികാരങ്ങളെവിശ്വാസങ്ങളെവ്രണപ്പെടുത്തുന്നതാകരുത്ഒരുകലാസൃഷ്ടി. കലദൈവീകമാണ്, ഉല്ലാസമാണ്ബോധവത്കരണമാണ്. കലയെയുംസാഹിത്യത്തെയുംജനതയുടെസമാധാനത്തെമുറിവേൽപ്പിയ്ക്കുന്നഒരുആയുധമായികലാകാരന്മാർ ഉപയോഗിയ്ക്കാതിരിയ്ക്കട്ടെ. അവഎന്നും സമൂഹത്തിലെഅനാചാരങ്ങൾക്ക് എതിരെവീശാനുള്ള ആയുധമായിത്തന്നെ വർത്തിയ്ക്കട്ടെ.

Join WhatsApp News
girish nair 2020-06-24 22:45:37
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ തർക്കങ്ങളും വിവാദങ്ങളും ഉയരുകയാണ്ഇപ്പോൾ കേരളത്തിൽ. സാഹിത്യ കാരന്മാരെയും, സിനിമ നിർമ്മാതാക്കളെയും, അഭിനയതാക്കളെയും ഒന്നും മതത്തിന്റെയും ജാതിയുടെയും പേരിലല്ല നമ്മൾ കാണണ്ടത്. ഈ വരാൻപോകുന്ന സിനിമയെ കുറിച്ഛ് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ എങ്ങനെയാണ് അവതരിപ്പികുന്നത് എന്നും വ്യക്തമായിട്ടില്ല. ചരിത്ര വസ്തുതകൾ എന്ത് എന്നും, അത് സിനിമയിലേക്ക് എത്തുമ്പോൾ ആവിഷ്കാര സ്വാതന്ത്യ്രത്തെ നമ്മൾ തടസ്സപ്പെടുത്തേണ്ടതുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്. അതിനുമുമ്പുള്ള ഈ വിവാദം അനാവശ്യമാണ്.
Boby Varghese 2020-06-25 13:02:45
Religious harmony ? Who wants harmony ? Harmony is an old concept. The new concept is mobocracy and lawlessness. Look at the USA, if you would like. Thousands of anarchists assemble every day in major cities, destroy businesses, loot valuable items, burn police cars, attack police etc. They all want to defund the police and abolish them. Leaders like Obama and Biden are applauding them and encouraging them. Half a dozen policemen are killed and about seven hundred of them are in hospitals. All these happen in our big cities which are governed by Democrat mayors. No one wants harmony any more.
Das 2020-06-28 09:53:57
Your views are excellent ! It's unfortunate ... as you rightly said; we must view all these keeping in mind the objective that helps transform overall religious harmony thereby upholding true value of diversity in the services to society
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക