Image

ലിഫ്‌റ്റ്‌ തകര്‍ന്ന്‌ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരന്‍ ഗുരുതരാവസ്‌ഥയില്‍

ഷക്കീബ്‌ കൊളക്കാടന്‍ Published on 30 May, 2012
ലിഫ്‌റ്റ്‌ തകര്‍ന്ന്‌ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരന്‍ ഗുരുതരാവസ്‌ഥയില്‍
റിയാദ:്‌ പുതിയ ലിഫ്‌റ്റ്‌ ഫിറ്റ്‌ ചെയ്യുന്നതിനിടയില്‍ തകര്‍ന്ന്‌ വീണ്‌ അതിനടിയില്‍പ്പെട്ടു പോയ തമിഴ്‌നാട്‌ സ്വദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ മേലേ പാളയം സ്വദേശി ഹബീബ്‌ റഹ്‌മാന്‍ (24) ആണ്‌ രണ്‌ടാഴ്‌ച മുന്‍പ്‌ റിയാദിലെ എക്‌സിറ്റ്‌്‌ 9 നടുത്തുള്ള ഒരു കമ്പനിയില്‍ ലിഫ്‌റ്റ്‌ സ്‌ഥാപിച്ചു കൊണ്‌ടിരിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടത്‌. കെട്ടിടത്തിന്‌ താഴെ ലിഫ്‌റ്റ്‌ കൂട്ടിയോജിപ്പിച്ച്‌ മുകളിലേക്ക്‌ ചെയിന്‍ ബോള്‍ട്ട്‌ ഉപയോഗിച്ച്‌ വലിച്ചു കയറ്റുന്നതിനിടെയാണ്‌ അപകടം.

മുകളിലെത്തിയ ലിഫ്‌റ്റ്‌ പിന്‍ ബോള്‍ട്ട്‌ പൊട്ടി താഴേക്ക്‌ പതിക്കുകയായിരുന്നു. ഹബീബ്‌ ലിഫ്‌റ്റിനകത്തായിരുന്നു. കഴുത്തിനു തഴെ ചലനമറ്റ നിലയില്‍ നാഷണല്‍ ഗാര്‍ഡ്‌ ആശുപത്രിയില്‍ രണ്‌ട്‌ ശസ്‌ത്രക്രിയക്ക്‌ വിധേനമാക്കിയെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്‌ടായിട്ടില്ല. 15 ദിവസത്തിന്‌ ശേഷം ഹബീബിനെ നാഷണല്‍ ഗാര്‍ഡ്‌ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. വിദഗ്‌ദ ചികിത്‌സ ലഭിച്ചാല്‍ രക്ഷപ്പെടുമെന്ന നേരിയ പ്രതീക്ഷയുണെ്‌ടന്ന്‌ ഡോകട്‌ര്‍മാര്‍ പറഞ്ഞതായി സഹായത്തിന്‌ കൂടെയുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ഷിഹാബ്‌ കൊട്ടുകാട്‌ പറഞ്ഞു. നാഷണല്‍ ഗാര്‍ഡ്‌ ആശുപത്രിയില്‍നിന്നും സഹ പോളിക്ലിനിക്ക്‌ ഏര്‍പ്പാട്‌ ചെയ്‌ത ആംബുലന്‍സില്‍ ബത്‌ഹയിലെ ഷിഫ അല്‍ ജസീറ പോളക്ലിനിക്കിലേക്ക്‌ മാറ്റുകയായിരുന്നു.

ഒന്നര വര്‍ഷം മുന്‍പ്‌ മാത്രം റിയാദിലെത്തിയ ഹബീബ്‌ റഹ്‌മാന്‍ അവിവാഹിതനാണ്‌. നാട്ടില്‍ നിന്നെത്തിയ ഹബീബ്‌ ഒരു ലിഫ്‌ററ്‌ കമ്പനിയില്‍ ജോലിയില്‍ കയറുകയായിരുന്നു. ഷിഫ അല്‍ ജസീറയിലെ ഡോക്‌ടര്‍ രാജ്‌ വേണ്‌ട പരിചരണം നല്‍കുന്നുണ്‌ട്‌. ഹബീബിന്‍െറ സുഹൃത്ത്‌ സയിദ്‌ അലി കൂടെയുണ്‌ട്‌. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഹബീബ്‌ റഹ്‌മാനെ എങ്ങിനെയെങ്കിലും നാട്ടിലയച്ച്‌ വിദഗ്‌ദ ചികിത്‌സ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ്‌ സാമൂഹ്യ പ്രവര്‍ത്തകര്‍. തമിഴ്‌നാട്‌ പ്രവാസി സംഘടനയായ അമ്മ പേരവൈ സഹായിക്കാമെന്നേറ്റിട്ടുണ്‌ട്‌.
ലിഫ്‌റ്റ്‌ തകര്‍ന്ന്‌ അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരന്‍ ഗുരുതരാവസ്‌ഥയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക