Image

മനസ്സും ഹൃദയവും ( കവിത: പുഷ്പമ്മ ചാണ്ടി )

Published on 27 June, 2020
മനസ്സും ഹൃദയവും ( കവിത: പുഷ്പമ്മ ചാണ്ടി )


മനസ്സും ഹൃദയവും  വെല്ലുവിളിച്ചന്യോന്യം..
മനസ്സു മന്ത്രിച്ചു:
ഞാൻ നിന്റെ അവബോധമാണെന്ന്
 
ഹൃദയം  മൊഴിഞ്ഞു 
ഞാൻ നിന്നിലഭിനിവേശം നിറയ്ക്കും..
പിന്നെ, പതുക്കെ മിടിക്കും , പാടേ തകർക്കുമെന്ന്....

സമതുലിതാവസ്ഥയില്ലാത്ത _ യിണകള്‍
വിചിന്തനം ചെയ്തുകൊണ്ടേയിരിക്കും..
 
മനസ്സിന്റെ പട്ടികയിൽ 
ശരിയുത്തരം കുമിഞ്ഞു. 

മുന്നേറിയ ഹൃദയം, 
കുതിച്ചുചാടി,  ചിന്തയുടെയേഴു 
കടലും കടന്നുപോയ് ....
 
മനസ്സ്  പറയുന്നു;
പണം, യശസ്സിവയെല്ലാമേറെ വാരിക്കൂട്ടുന്നതിലാണു .
ജീവിത വിജയമെന്ന്...

ചിരിക്കുക, സന്തോഷിക്കുക, ഇഷ്ടമുള്ള കാര്യങ്ങൾ 
മാത്രം ചെയ്യുകയങ്ങനെ
ജീവിതവിജയം കൈവരിക്കൂ...
ഹൃദയം മിടിച്ചു 
സ്നേഹത്തിനായിട്ട്...

രമ്യതയിലെത്താത്ത
മനസ്സും, ഹൃദയവും...
പേറുവതെങ്ങനെ?
സ്ഥൂലം ശരീരം ഞാൻ.

"നീതിയും, ന്യായവും വേണം" ഹൃദയം ശഠിച്ചു..
"യൗവ്വനാവസാനം മതി" 
മനസ്സും ശഠിച്ചു ..

നല്ലതു ചൊന്നാലും തെറ്റായ്
ധരിക്കുന്നു, 
മാറി നിന്നകലെയായ് ഹൃദയം....!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക