Image

കസ്റ്റഡി പീഡനത്തിനെതിരെ സി.പി.എം. പ്രക്ഷോഭത്തിന്

Published on 30 May, 2012
കസ്റ്റഡി പീഡനത്തിനെതിരെ സി.പി.എം. പ്രക്ഷോഭത്തിന്
വടകര: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ട്ടി നേതാക്കളെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം. വന്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇതിന്റെ ഭാഗമായി ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചുമണി മുതല്‍ നാലിന് വൈകീട്ട് അഞ്ചു മണി വരെ വടകരയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബഹുജനസമരം നടത്തും. ഒഞ്ചിയത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ സമീപപ്രദേശങ്ങളായ വില്ല്യാപ്പള്ളി, എടച്ചേരി എന്നിവിടങ്ങളില്‍ ജൂണ്‍ അഞ്ചിന് സമരം നടത്തും. സി.പി.എം. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും കോഴിക്കോട് ജില്ലയിലുടനീളം പ്രതിഷേധപ്രകടനം നടത്തുംഎളമരം അറിയിച്ചു.

അറസ്റ്റിലായ സി.എച്ച്. അശോകനും കെ.കെ.കൃഷ്ണനും കുറ്റസമ്മതം നടത്തിയെന്ന മാധ്യമവാര്‍ത്തയും മൂന്നാംമുറ നടക്കുന്നില്ലെന്ന സര്‍ക്കാര്‍വാദവും പൊളിഞ്ഞിരിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക