Image

നാളെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി

Published on 30 May, 2012
നാളെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി
തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ എന്‍ഡിഎ ഭാരത് ബന്ദും ഇടത് പാര്‍ട്ടികള്‍ രാജ്യ വ്യാപക പണിമുടക്കും നടത്തും. കഴിഞ്ഞയാഴ്ച ഹര്‍ത്താല്‍ നടത്തിയ സാഹചര്യത്തില്‍ കേരളത്തെ പ്രതിഷേധത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. 

ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. റോഡ് ഉപരോധം, പിക്കറ്റിങ് തുടങ്ങിയ പ്രതിഷേധപരിപാടികള്‍ക്കാണ് ഇടത് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്.

എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണ്ണമായിരിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. ഇതിന് മുന്‍പ് കഴിഞ്ഞവര്‍ഷം വിലകയറ്റത്തിനെതിരെ എന്‍ഡിഎയും ഇടത് പാര്‍ട്ടികളും ഒരേ ദിവസം പ്രതിഷേധം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക