Image

റജി ചെറിയാന്‍- ഒരു പാഠപുസ്തകം (ഫിലിപ്പ് ചെറിയാന്‍)

Published on 28 June, 2020
റജി ചെറിയാന്‍- ഒരു പാഠപുസ്തകം (ഫിലിപ്പ് ചെറിയാന്‍)
ചില അടുത്ത സുഹൃത്തുക്കള്‍ കോവിഡ് മൂലം നമ്മെ വിട്ടുപോയി. അവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് തുടങ്ങട്ടെ!

കോവിഡിന്റെ മഹാപ്രഹരംന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മേഖലയിലെങ്കിലും ഒട്ടൊന്നു കുറഞ്ഞിരിക്കുന്നു.വീണ്ടും നാം തിരിച്ചു പഴയ പടിയിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നു. ഫോമാ ഇലക്ഷന്‍ വരുന്നു.

എന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ആണ് കോവിഡിന് ശേഷം ആദ്യം വന്നതെന്ന് തോന്നുന്നു. ഞങ്ങളുടെ അസോസിയേഷന്‍, കപ്പലിലെ കണ്‍വെന്‍ഷനു പോകേണ്ടതില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. അത് ഞാന്‍ ഫെയ്‌സ്ബുക്ക് വഴി ഷെയര്‍ ചെയ്തിരുന്നു എന്ന്കരുതുന്നു.

കാര്യത്തിലേക്കു വരാം. ഫിലാഡല്‍ഫിയയില്‍ ചെറിയ തോതില്‍ ആയാലും ഒരു കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ഞങ്ങള്‍ക്കുംവിട്ടുനില്‍ക്കാന്‍ ആവില്ല. ന്യൂ ജേര്‍സി, ന്യൂ യോര്‍ക്ക്, കണക്റ്റികട്ട് അതാണല്ലോ ട്രൈ സ്റ്റേറ്റ് എന്നറിയപെടുന്നത്. വോട്ടുകള്‍ കൂടുമ്പോള്‍ അത് അനുകൂലം ആകുന്ന സ്ഥാനാര്‍ഥിക്കു വളരെ പ്രധാനം. അതിനാല്‍ഞങ്ങള്‍ കണ്‍വെന്‍ഷനു വരും. ഒരു പാര്‍ട്ടിയിലും, ഗ്രൂപ്പിലും ഉള്‍പ്പെടാതെ ഞാനുംമുമ്പ്മത്സരിച്ചതുപോലെ രംഗത്തുണ്ടാകും.

ന്യൂ യോര്‍ക്കില്‍ കോവിഡ് ഏറ്റവും അധികം നാശം വിതച്ചു. എല്ലാവരും വീട്ടില്‍ ഇരുന്നു ഓണ്‍ലൈനില്‍ ജോലി ചെയുന്നു, ഭാര്യ ലാബ് ടെക്‌നോളോജിസ്‌റ് ആയതു കൊണ്ട്, ഹോസ്പിറ്റലില്‍ പോയെ പറ്റു. കൃഷി സമയം ആയതു കൊണ്ട് ഞാന്‍ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.

കോവിഡിന് പ്രായപരിധിയില്ല. എങ്കിലും അറുപതിനു വയസിനു മുകളില്‍ ഉള്ളവര്‍ സൂക്ഷിക്കണം. അതുകൊണ്ടു വെളിയില്‍ പോകുന്നത് മക്കള്‍ എന്നെ വിലക്കി. വീട്ടുതടങ്കലില്‍ ആയിരുന്നതിനാല്‍ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. മൂന്നിരട്ടിയോളും കൂടുതല്‍ സ്ഥലത്ത്കൃഷിചെയ്യാന്‍ കഴിഞ്ഞു.അതുപോലെ തന്നെ, എന്റെ ഇഷ്ട ചെടിയായ ഡാലിയ വളരെ കൂടുതല്‍.

അന്തരിച്ച പ്രിയ സുഹ്രുത്ത് റജി ചെറിയാന്‍ എപ്പോഴും പറയാറുണ്ടായിരുന്നു, ഫോമാ അദ്ദേഹത്തിന്റെ ഭാര്യ ആണെന്ന്. അത്ര അധികം അദ്ദേഹം ഫോമയെ സ്‌നേഹിച്ചിരുന്നു. എല്ലാവരും അത് മനസിലാക്കുന്നു. ഫോമയിലുള്ള എതിരാളികള്‍ പോലും അതംഗീകരിക്കുന്നു.

ഇലക്ഷനു വേണ്ടി കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള ആളും അദ്ദേഹം തന്നെ. എവിടെ പോയാലും, വിളിക്കുന്ന അസോസിയേഷന് കൈ അയച്ചു സഹായവും ചെയ്തിട്ടുണ്ട്. രണ്ടു പ്രാവശ്യം റെജി എന്നോടോപ്പും താമസിച്ചിട്ടുണ്ട്. ട്രഷറര്‍ സ്ഥാനത്തേക്ക് ഇലക്ഷന് തോറ്റ ശേഷവും എന്റെ മകന്റെ വിവാഹത്തിന് വന്നിരുന്നു. ക്ഷണിച്ചപ്പോള്‍ പറഞ്ഞത്, ചെറിയാച്ചന്റെ മകന്റെ വിവാഹത്തിന് വന്നില്ലെങ്കില്‍ പിന്നെ ആരുടെ വിവാഹത്തിന് പോകും.

അദ്ദേഹത്തിന്റെ പരാജയത്തില്‍ ചിലപ്പോള്‍ ഞാനും കാരണകാരനായിട്ടുണ്ടാകും. അത് ഞാന്‍ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അദ്ദേഹത്തിന് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. അദ്ദേഹത്തെ പോലെ ഒരിക്കലും ഞാന്‍ എന്റെ കുടുബം വിട്ടു മറ്റൊന്നിനെയും സ്‌നേഹിച്ചിട്ടില്ല.

ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപെടാത്ത ഒരു വാര്‍ത്ത ആയിരുന്നുഅത്. റെജിയുടെ വിയോഗം അറിയിച്ചുള്ള വിളി. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.ഒരു വോട്ടിന് പരാജപെട്ട ദുഃഖം അദ്ദേഹത്തിന്റെ മരണം വരെയും പിന്തുടര്‍ന്നു.

ഇത്തവണവൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഞാനാണ് പ്രേരിപ്പിച്ചത്. ഇന്നദ്ദേഹം കൂടെയില്ല. ഫോമാ എന്ന പേര് കേള്‍ക്കുമ്പോള്‍ ഓടിവരുന്നത് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍. ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ വന്നപ്പോള്‍ എന്നോടൊപ്പും ഉണ്ടായിരുന്നു. അന്ന് രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ പെട്ടന്ന് മറക്കാന്‍ പറ്റുന്നതല്ല. അത് പലര്‍ക്കും അറിവുള്ളതും ആണ്. അതിന്റെ ചില റിപ്പോര്‍ട്ടുകള്‍ എന്റെ സുരക്ഷക്കുവേണ്ടി ഞാന്‍സൂക്ഷിച്ചിട്ടുണ്ട് .

റെജിയുടെ മരണ ശേഷം ഒരു ഫണ്ട് റൈസിംഗ് ഉണ്ടായി. ഞാന്‍ അറിഞ്ഞത് കുടുംബത്തിന് അതില്‍ താല്പര്യം ഇല്ലായിരുന്നു എന്നതാണ്. അന്‍പതിനായിരം ഡോളര്‍ സമാഹരിക്കാന്‍ ശ്രമിച്ചപ്പോള്‍, കിട്ടിയത് പതിനായിരത്തില്‍ താഴെ. ഫോമ അംഗങ്ങള്‍ മനസു വെച്ചിരുന്നെങ്കില്‍ അങ്ങനെ വരില്ലായിരുന്നു. റജി കൊടുത്തിട്ടേയുള്ളു, ആരില്‍ നിന്നും ഒന്നും സ്വീകരിച്ചിട്ടില്ല. അതെനിക്ക് നന്നായി അറിയാം. നന്മമാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന വ്യക്തി.

അടുത്തയിടക്ക് ഒരു സുഹൃത്തിന്റെ ബന്ധു മരിച്ചു. അതിലുപരി ഇവിടെയുള്ള ചെറുപ്പക്കാരുടെ സുഹൃത്തിന്റെ പിതാവ്.മരിച്ച ആള്‍ക്കു വേണ്ടി അന്‍പത്തിനായിരത്തിനു പകരം ഒരു ലക്ഷം ഡോളര്‍ സമാഹരിച്ചതും ഓര്‍ക്കുന്നു.

കോവിഡ്താണ്ഡവമാടുമ്പോള്‍എന്റെ ക്ഷേമം അന്വേഷിച്ചു പലരും വിളിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അഞ്ചോ ആറോ തവണ വിളിച്ചു. ജോസ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ലി കളത്തില്‍, അങ്ങനെ നീണ്ടു പോകുന്നു ഈ നിര. ഞാന്‍ ജീവിച്ചിരിക്കുന്നു, അത് കൊണ്ട് സ്ഥാനാര്‍ത്ഥികള്‍ പലരും വിളിക്കാന്‍ തുടങ്ങി. ജീവനോടെ ഉള്ളതു കൊണ്ടാണല്ലോ അവരൊക്കെ വിളിക്കുന്നത്.അതറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ഞാന്‍ രംഗത്തുണ്ടാകും. സത്യസന്ധതയും ആത്മാര്‍ത്ഥതയും മാത്രം എന്റെ കൈമുതല്‍. ഇലക്ഷനില്‍ കാണാം. ജയപരാജയങ്ങള്‍ എനിക്കൊരുപോലെ. റെജി നമ്മുക്കൊക്കെ പാഠമാകട്ടെ! അതായത്, സ്വന്തം കാര്യം മറന്ന് സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഒന്നും നേടാനില്ല എന്ന പാഠം. നമുക്കു നാം മാത്രം

ഇലക്ഷനില്‍ മത്സരിക്കുന്നത് അന്നും, ഇന്നുംഎന്നും ഹരം തന്നെ. ഇരട്ടത്താപ്പ് നയം എനിക്കറിയില്ല. അതുകൊണ്ടുതന്നെയാണു എപ്പോഴും സ്വതന്ത്രനായി രംഗത്തു വരുന്നത്. 1974 ല്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന എനിക്കു ചെയര്‍മാനായി മത്സരിക്കേണ്ടി വന്നു. സുഹൃത്തുകളിലുള്ള സ്വാധീനം തന്നെ ആകാംമത്സരിക്കാന്‍ പ്രേരിപ്പിച്ചത്. വോളി ബോള്‍ ലെജന്‍ഡ് ആയിരുന്ന ജിമ്മി ജോര്‍ജ് ക്ലാസ്സ്മേറ്റ്. അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഇന്ത്യന്‍ വോളി ബോള്‍ പ്ലയെര്‍ ജോസ് ജോര്‍ജ് (പിന്നീട് കണ്ണൂര്‍ ഐജി ആയി ഈ അടുത്ത കാലത്തു റിട്ടയര്‍ ചെയ്തു), ശങ്കരന്‍ ഗോപിനാഥ് ഇന്ത്യന്‍ പ്ലയെര്‍ (പിന്നീട് ഐജി ആയി റിട്ടയര്‍ ചെയ്തു), ഇവരുടെ കാലത്തു അവിടെ മത്സരിക്കാന്‍ സാധിക്കുന്നതുതന്നെ, വലിയ കാര്യം. അതും രണ്ടായിരത്തി അഞ്ഞൂറിന് മേല്‍ സ്റ്റുഡന്റസ് ഉള്ള കോളേജില്‍.

മാണി സാറിന്റെ ജന്മനാടായ പാലാ കോളേജില്‍ മിക്കപ്പോഴും ജയിക്കുന്നത് കെ.എസ്.സി. പല പാര്‍ട്ടിക്കാരും വന്നു എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കുള്ള മറ്റു പോസ്റ്റുകള്‍ ഓഫര്‍ തന്നു. പക്ഷെ ഞാന്‍ മനസു മാറ്റിയില്ല. ടി ജെ ജോണ്‍ (പട്ടം ജോണ്‍) 45 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കെ സ് യു സ്ഥാനാര്‍ഥിയായി ജയിച്ചു. ഇംഗ്ലീഷ് വിഭാഗം ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആയിരുന്ന കെ എം ചാണ്ടിസാറിന്റെ (പിന്നീട് ഗവര്‍ണറുംറബര് ബോര്‍ഡ് ചെയര്‍മാനും) മകളെയാണു ടി.ജെ. ജോണ്‍ വിവാഹം ചെയ്തത്.

എന്റെ സ്വാധീനത്തില്‍ ഒരുമാറ്റം ഞാനുണ്ടാക്കി. ഇലെക്ഷനേക്കാള്‍ ഏറെയായി മനുഷ്യ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. സ്നേഹിക്കാനുള്ള ഒരു മനസ് നമ്മുക്ക് വേണം. വെള്ളപൊക്കം വന്നപ്പോള്‍ ഫിലിപ് ചാമത്തിലിന്റെ നേതൃത്വത്തില്‍ പല നല്ല കാര്യങ്ങളും ചെയ്യാനായി.

ഒന്നുണ്ട്, വീട് നന്നാക്കിയിട്ടു വേണം നാട് നന്നാക്കാന്‍. അത് സ്ഥാനാര്‍ഥികള്‍ മറക്കരുത്. ജയപരാജയങ്ങള്‍ എന്നെ സ്വാധീനിക്കാറില്ല. എനിക്കു എന്റെതായ ലോകമുണ്ട്. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അതില്‍ എന്നെ പരാജയപ്പെടുത്താന്‍ ആകില്ല.
റജി ചെറിയാന്‍- ഒരു പാഠപുസ്തകം (ഫിലിപ്പ് ചെറിയാന്‍)
Join WhatsApp News
കോരസൺ 2020-06-28 21:39:03
ഫിലിപ്പ്, എനിക്ക് വോട്ടില്ല ഫോമയിലും ഫൊക്കാനയിലും, എന്നാലും എന്റെ വോട്ട് നിങ്ങൾക്കുള്ളതാണ്. വരികൾക്കിടയിലൂടെ ആത്മാർഥതയും സ്നേഹവും വായിക്കുവാനായിട്ടുണ്ട്. നൈമിഷികമാണ് നമ്മുടെ ജീവിതം എന്ന് നിരന്തരം ഓർമ്മപ്പെടുത്തുമ്പോഴും, സ്നേഹം മാത്രമേ നിലനിൽക്കൂ എന്ന് തീർത്തും അറിയാമെങ്കിലും, നമ്മൾ ഒക്കെ മറക്കാൻ വ്യഗ്രതപ്പെടുന്നു. രണ്ടു ഫിറ്റ് ചെയ്തിട്ട് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചതിന്റെ കണക്കുപറയുന്ന പ്രാർഥനാവീരന്മാരായ നേതാക്കളും, ഒരു നൂറു ഡോളർ വലിച്ചെറിഞ്ഞിട്ടു, മറ്റു ദിവസക്കൂലിക്കാരെകൊണ്ട് അതേ ഡോളർ സംഭാവന കൊടുക്കാൻ പ്രേരിപ്പിക്കുന്ന ഡോക്ടർ നേതാക്കളും, അമേരിക്കയിൽ സുലഭമായിട്ടുള്ളപ്പോൾ നിർദോഷികളായ, സ്നേഹിക്കാൻ മാത്രം ജനിച്ചിട്ടുള്ള നിങ്ങളെപ്പോലുള്ളവരെ നമിക്കുന്നു. - കോരസൺ
Oru Pravasee malayalee 2020-06-28 22:40:48
Anyway Mr Philip your article is excellent! We all support you as a Vice President candidate!win or lost doesn't care! You don't have any panel or group, you deserve this position! So please vote for him! Thanks
കിട്ടാന്‍ ഉള്ളത് കിട്ടാതെ .... 2020-06-29 10:18:19
കിട്ടാൻ ഉള്ളത് കിട്ടാതെ അടിയൻ വിട കൊള്ളില്ല എന്ന പഴംചൊല്ല് ഓർക്കുക. കഴിഞ്ഞ പ്രാവശ്യം അടി ടാക്സിയിൽ വന്നു. അതും മറക്കണ്ട - നാരദൻ NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക