Image

ഒരു നാൾ ഞാനും ഒരു കോവിഡ് രോഗി ; അനുഭവക്കുറിപ്പ്: മനോജ് പിള്ള

Published on 01 July, 2020
ഒരു നാൾ ഞാനും ഒരു കോവിഡ് രോഗി ; അനുഭവക്കുറിപ്പ്: മനോജ് പിള്ള


പലരും Precaution നെ പറ്റി ഒരു പാട് പറയുന്നുണ്ട്. പക്ഷെ Covid 19 പിടിപെട്ട fb friends പലരും സോഷ്യൽ മീഡിയയിൽ അനുഭവങ്ങൾ Share ചെയ്ത്  കാണാറില്ല .കോവിഡ് വന്ന ഒരു സുഹൃത്ത് പറഞ്ഞത് 'ഒപ്പം ഉണ്ടായിരുന്ന  ഭാര്യ നാട്ടിലോട്ട് പോന്നിട്ടുണ്ട്. അല്ലേൽ തന്നെ ഏറെക്കുറെ ഒറ്റപ്പെടൽ അനുഭവിക്കുന്ന പ്രവാസികളുടെ വാർത്തകൾ കണ്ട് ഭയന്ന് അവളെ അവിടെ ഒരു 'പകർച്ചവ്യാധിനി " ആയിക്കാണുന്നത് ഒഴിവാക്കാനാണ് ഞാൻ ഇത് അടുത്ത ചങ്ങാതിമാർക്കിടയിൽ മാത്രം disclose ചെയ്തത് ' എന്നാണ് !

ഞാനെൻ്റെ കാര്യത്തിലോട്ട് വരാം.കുടുംബം നാട്ടിലായതിനാൽ ഇവിടെ ദുബായിൽ  വർക് ഫ്രം ഹോം ആയിട്ടും  അതീവ ജാഗ്രതയോടെ നീങ്ങിയിട്ടും കൊറോണ എന്നെ കടാക്ഷിച്ചു. പനിയിൽ തുടങ്ങി കോവിഡ് ബാധിതനാണെന്നറിഞ്ഞു. symptoms നെ മാത്രം treat ചെയ്യുകയാണല്ലോ  രീതി. ദൈവാനുഗ്രഹമോ  ഭാഗ്യമോ .... എനിക്ക് സഹിക്കാനാവാത്ത തൊണ്ടവേദന, തല വേദന ,ശ്വാസം മുട്ടൽ ഇവ ഉണ്ടായിരുന്നില്ല. 
panadol and antibiotics കഴിച്ച് പനി മാറി. ഹെവി മീൽ ഒഴിവാക്കി, ഇടവിട്ട് clove oil and cinnamonഇട്ട് steam inhalation , പകൽ നാരങ്ങ നീരൊഴിച്ച ചെറുചൂടുവെള്ളം , രാത്രിയിൽ  മഞ്ഞൾപ്പൊടിയിട്ട പാൽ ഇവ കുടിക്കുക, ധാരാളം ഓറഞ്ച് കഴിക്കുക അങ്ങനെ നീണ്ട എൻ്റെ ദിനചര്യകൾ  രണ്ടാഴ്ചക്കകം   നെഗറ്റീവ് റിസൽടിലെത്തിച്ചു.ഭീതിയും ആശങ്കകളും പടരുമ്പോൾ അസുഖത്തെ നിസ്സാരവൽക്കരിക്കുകയല്ല.വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത രീതികളിലാണ് കോവിഡ്-19 ബാധിക്കുന്നത്, ശരിയാണ്! ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന്​ പോകുകയാണ്​ കോവിഡ്​ കാലത്ത്​ ഇവിടെ പലരും .എങ്കിലും 
 ഒന്നുറപ്പിക്കാം.
ഭക്ഷണത്തിലൂടെ ചികിത്സിക്കാൻ കഴിയുന്ന  രോഗങ്ങളെ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെ ചികിത്സിക്കരുത്. പിന്നെ ഒരു ടിപ്പ് .ഒറ്റക്കാകുമ്പോൾ അതിഥിയായെത്തുന്ന അസുഖങ്ങൾ ഇരട്ടി ആഘാതമാണ് തരിക.ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, ശ്രമം, ഇവയൊക്കെ ഏത് രോഗത്തേേയും പരക്കം പായിക്കും എന്നൊന്നും ഞാൻ പറയില്ല.  പക്ഷേ അവ കുറഞ്ഞത്  ഒരു fighting Spirit നമ്മളിൽ  
ഉണ്ടാക്കും.കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ നിമിഷം  ഞാനെന്നോട്  പറഞ്ഞത് ഇത്രയേ ഉള്ളു- '"ഇതിലും മാരകമായ, ചികിത്സകൊണ്ട് പോലും ഭേദമാക്കാനാവാത്ത എത്രയോ രോഗങ്ങളുണ്ടിവിടെ !!"

കേരള സർക്കാറിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ​ മനസ് കൊണ്ട് ഐക്യദാർഢ്യം !! രോഗം ബാധിച്ചവർ​ പെ​ട്ടെന്ന്​ സുഖം പ്രാപിക്കട്ടെ .... പുതിയ രോഗികളുടെ എണ്ണം കുറയട്ടെ! ഒപ്പം പ്രിയപ്പെട്ടവരെ നഷ്​ടപ്പെട്ടവർക്കായി  പ്രാർഥിക്കുന്നു!! 
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ഫലപ്രദമാകട്ടെ എന്നും ആശിക്കാം
ഒരു നാൾ ഞാനും ഒരു കോവിഡ് രോഗി ; അനുഭവക്കുറിപ്പ്: മനോജ് പിള്ള
Join WhatsApp News
mathew v zacharia new yorker, 2020-07-01 10:29:01
ManoJ; Personal testimony uplifts people of Corona Virus. All the continued blessing. Mathew V. Zacharia, New Yorker
Hidden Killers 2020-07-02 05:36:24
"ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ പകർച്ചവ്യാധി 1330 കളിൽ മധ്യേഷ്യയിലോ കിഴക്കൻ ഏഷ്യയിലെ എവിടെയോ പൊട്ടിപ്പുറപ്പെട്ടു . ഈച്ചകളിൽ വസിക്കുന്ന ബാക്ടീരിയയായ യെർസീനിയ പെസ്റ്റിസ് അത് കടിച്ച മനുഷ്യരെ ബാധിക്കാൻ തുടങ്ങി അവിടെ നിന്ന് എലികളിലേക്കു കയറിയ പ്ലേഗ് ഏഷ്യയിലെങ്ങും വ്യാപിച്ചു ആ വ്യാധി യൂറോപ്പും വടക്കേ ആഫ്രിക്കയും വഴി അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് എത്താൻ ഏകദേശം ഇരുപത് വർഷത്തിൽ താഴെ സമയമെടുത്തു 75 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും ഇടയിൽ ആളുകൾ മരിച്ചു - യുറേഷ്യയിലെ ജനസംഖ്യയുടെ നാലിലൊന്നിലധികം. ഇംഗ്ലണ്ടിൽ, പത്തിൽ നാലുപേരും മരിച്ചു, ജനസംഖ്യ പ്ലേഗിനു മുമ്പുള്ള ഉയർന്ന നിരക്കായ 3.7 ദശലക്ഷത്തിൽ നിന്ന് കുറഞ്ഞു പ്ലേഗിനു ശേഷമുള്ള 2.2 ദശലക്ഷം എന്ന കണക്കിലേക്കു എത്തി . ഫ്ലോറൻസ് നഗരത്തിലെ നിവാസികളിൽ 100,000 ൽ 50,000 മരിച്ചു വീണു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ പൂർണ്ണമായും നിസ്സഹായരായിരുന്നു. അകെ വർ ചെയ്തിരുന്നത് ആളുകളെ സംഘടിപ്പിച്ചു പ്രാർത്ഥനകളും ആത്മീയ ഘോഷയാത്രകളും നടത്തി , പകർച്ചവ്യാധി എങ്ങനെ തടയാമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഈ ആധുനിക യുഗം വരെ മനുഷ്യർക്ക് രോഗങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നതിനു കാരണക്കാർ മോശം വായു, ക്ഷുദ്ര പിശാചുക്കൾ, കോപാകുലരായ ദേവന്മാർ എന്നിവരാണെന്നു വിശ്വസിക്കുകയും അവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തികൊണ്ടിരുന്നു .അന്നൊരിക്കലും ബാക്ടീരിയയുടെയും വൈറസിന്റെയും അസ്തിത്വം സംശയിക്കുകയോ അങ്ങനെ ചിന്തിക്കുകയോ പോലും ചെയ്തിരുന്നില്ല ബാക്ടീരിയയുടെയും വൈറസിന്റെയും അസ്തിത്വം സംശയിക്കാതെ പകരം . ആളുകൾ മാലാഖമാരെയും യക്ഷികളെയും വിശ്വസിച്ചു, പക്ഷേ ഒരു ചെറിയ ഈച്ചയിലോ ഒരു തുള്ളി വെള്ളത്തിലോ തങ്ങളുടെ അന്തകരെ അല്ലങ്കിൽ വേട്ടക്കാരെ അവർക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല". There is a hidden killer in this time of which we ignore- it is white Racism. Stand up & fight to end Racism by Ballots.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക