Image

സഹകരണ മേഖലയില്‍ രാഷ്ട്രീയഅതിപ്രസരം: മുല്ലപ്പളളി

Published on 30 May, 2012
സഹകരണ മേഖലയില്‍ രാഷ്ട്രീയഅതിപ്രസരം: മുല്ലപ്പളളി
കോഴിക്കോട്: രാഷ്ട്രീയ അതിപ്രസരം സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. വെഹിക്കിള്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (വെസ്കോസ്) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. കണ്ണൂരില്‍ പൊതു തിരഞ്ഞെടുപ്പിനേക്കാള്‍ വാശിയിലാണ് സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇത് അനാരോഗ്യകരമാണ്.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സഹകരണ മേഖലയ്ക്ക് വലിയ ഉയര്‍ത്തെഴുന്നേല്പ്പാണുണ്ടായത്. നിരവധി പുതിയ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിച്ചു. കെടുകാര്യസ്ഥതയും കടബാധ്യതയും മൂലം പല സഹകരണ സ്ഥാപനങ്ങളും തകരുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ നവീകരണത്തിനുവേണ്ടി വൈദ്യനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം അനുവദിച്ച 1500 കോടി രൂപ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈപ്പറ്റിയില്ല. സഹകരണ പ്രസ്ഥാനത്തിന്റെ സ്വാധീനമില്ലാത്ത ഒരു മേഖലയും ഇവിടെയില്ല. കൈത്തറി, കയര്‍, പാല്‍, ഭക്ഷ്യോത്പാദനം, വായ്പാ മേഖലകളിലെല്ലാം സഹകരണ പ്രസ്ഥാനത്തിന് ഏറെ മുന്നോട്ടുപോകാന്‍ സാധിച്ചു. കാര്‍ഷിക വിപ്ളവവും ധവള വിപ്ളവവും ഇന്ത്യയില്‍ കൈവരിച്ചത് സഹകരണ പ്രസ്ഥാനങ്ങളിലൂടെയെന്നും അദ്ദേഹം പറഞ്ഞു. എം.കെ രാഘവന്‍ എംപി സുവനീര്‍ പ്രകാശനം ചെയ്തു. മുന്‍മന്ത്രി അഡ്വ. പി.ശങ്കരന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സി.വി നളിനി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹോണററി സെക്രട്ടറി കെ വി ഷിജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെസ്കോസ് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. അഡ്വ. എം.വീരാന്‍കുട്ടി, അഡ്വ. പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക