Image

ഏപ്രിലിനു മുമ്പുള്ള നികുതി കേസുകള്‍ പുനഃപരിശോധിക്കില്ല

Published on 30 May, 2012
ഏപ്രിലിനു മുമ്പുള്ള നികുതി കേസുകള്‍ പുനഃപരിശോധിക്കില്ല
ന്യൂഡല്‍ഹി: നികുതി കണക്കാക്കുന്നതിനായി കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മുമ്പുള്ള കേസുകള്‍ പരിഗണിക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനം ധനമന്ത്രി പ്രണാബ് മുഖര്‍ജിയാണ് അറിയിച്ചത്. പ്രത്യക്ഷ നികുതി നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നല്‍കിയിരുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏപ്രിലിനു മുമ്പുള്ള നികുതി സംബന്ധമായ കേസുകള്‍ ഇനി തുറക്കേണ്ടതില്ലെന്നു കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക