Image

വംശീയമായി അധിക്ഷേപിച്ചാല്‍ കൊല്ലും: ബാലൊട്ടെല്ലി

Published on 30 May, 2012
വംശീയമായി അധിക്ഷേപിച്ചാല്‍ കൊല്ലും: ബാലൊട്ടെല്ലി
ലണ്ടന്‍: വംശീയാധിക്ഷേപത്തിനെതിരേ കടുത്ത നിലപാടും അമര്‍ഷവുമായി ഇറ്റാലിയന്‍ താരം മാരിയോ ബാലൊട്ടെല്ലി. യൂറോകപ്പ് നടക്കുന്നതിനിടെ ആരെങ്കിലും വംശീയമായി അധിക്ഷേപിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്ന് ബാലൊട്ടെല്ലി വ്യക്തമാക്കി. പോളണ്ടിലെയോ യുക്രെയ്നിലെയോ തെരുവിലൂടെ നടക്കുമ്പോള്‍ തനിക്കുനേരെ ആര് പഴം എറിഞ്ഞാലും ഞാന്‍ ജയിലില്‍പോകും. കാരണം അവരെ ഞാന്‍ വകവരുത്തും- ബാലൊട്ടെല്ലി ഭീഷണിപ്പെടുത്തുന്നു. അങ്ങനെയൊന്നും സംഭവിക്കില്ലെന്നു വിചാരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ സീരി എയില്‍ പങ്കെടുക്കുന്ന കാലഘട്ടത്തില്‍ കാണികളില്‍നിന്ന് പലവട്ടം വംശീയഅധിക്ഷേപത്തിനു വിധേയനായിട്ടുള്ള താരമാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന ബാലൊട്ടെല്ലി. 2009ല്‍ ഇന്റര്‍മിലാന്‍ താരമായിരുന്ന ബാലൊട്ടെല്ലിക്കെതിരേ യുവന്റസ്, റോമ ആരാധകരാണ് വംശീയാധിക്ഷേപം ചൊരിഞ്ഞത്. കറുത്തവര്‍ഗക്കാര്‍ക്കെതിരേ പോളണ്ടിലും യുക്രെയ്നിലും അധിക്ഷേപം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബാലൊട്ടെല്ലിയുടെ അല്പം കടന്നുപോയ ഈ പ്രതികരണം. ബിബിസി സംപ്രേഷണം ചെയ്യുന്ന പനോരമ എന്ന പരിപാടിയിലാണ് യൂറോകപ്പ് വേളയില്‍ വംശീയാധിക്ഷേപം സംഭവിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നത്. ചില സ്റേഡിയങ്ങളില്‍ ഇതിനു സാധ്യതയുണ്െടന്നായിരുന്നു ചാനലിന്റെ നിരീക്ഷണം. എന്നാല്‍, അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പോളണ്ടില്‍ വരാന്‍ ഒരു താരവും മടിക്കേണ്െടന്നും ഡസ്ക് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, വംശീയാധിക്ഷേപപ്പേടിയില്‍ ഇംഗ്ളീഷ് താരമായ അലക്സ് ഓക്സ്്ലെയ്ഡ് ചേംബര്‍ലെയ്ന്‍ തന്റെ കുടുംബത്തെ യൂറോ നടക്കുന്ന രാജ്യങ്ങളിലേക്കു കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക