Image

മാസ്ക് കൊച്ചുകുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍

Published on 03 July, 2020
മാസ്ക് കൊച്ചുകുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍
കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ധരിക്കുന്ന മാസ്കുകള്‍ കൊച്ചുകുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍. 2 വയസ്സില്‍ താഴെയുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കേണ്ടതില്ല. ശ്വാസ തടസ്സമോ മറ്റു ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ കുട്ടിക്കു മാസ്ക് മാറ്റാനോ പ്രതികരിക്കാനോ കഴിയില്ല.

5 വയസ്സിനു മുകളിലുള്ള കുട്ടികളെ മാസ്ക് ധരിപ്പിക്കുകയും ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണം. പുറത്തു കളിക്കാന്‍ പോകുമ്പോഴും മറ്റും അസ്വസ്ഥത മൂലം മാസ്ക് മാറ്റാന്‍ സാധ്യതയേറെയാണ്.
 മറ്റു കുട്ടികളുമായി അടുത്തിടപഴകുന്ന സാഹചര്യത്തില്‍ ഇതു സുരക്ഷിതമല്ല.

വിയര്‍ക്കുമ്പോള്‍ മാസ്കില്‍ ഈര്‍പ്പം നിറയുകയും വായുസഞ്ചാരം കൂടുതല്‍ തടസ്സപ്പെടുകയും ചെയ്യും. ഇതു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. നനഞ്ഞ മാസ്കുകള്‍ അതിവേഗം രോഗാണുക്കളുടെ താവളമാകുകയും വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. ആസ്മ പോലുള്ള അസുഖങ്ങളുള്ള കുട്ടികള്‍ക്ക് മാസ്ക് സുരക്ഷിതമല്ല. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇതൊഴിവാക്കാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക