Image

ദക്ഷിണ കൊറിയക്കെതിരെ സ്പെയിനിനു തകര്‍പ്പന്‍ ജയം

Published on 30 May, 2012
ദക്ഷിണ കൊറിയക്കെതിരെ സ്പെയിനിനു തകര്‍പ്പന്‍ ജയം
ബേണ്‍: രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ സ്പെയിനിനു തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയയെ സ്പെയിന്‍ കെട്ടുകെട്ടിച്ചത്. യൂറോ കപ്പിനുള്ള നിലവിലുള്ള ജേതാക്കളായ സ്പെയിനിന്റെ 23 അംഗ ടീമില്‍ ഇടംകണ്ടെത്തിയ ചെല്‍സി സ്ട്രെെക്കര്‍ ഫെര്‍ണാന്‍ഡൊ ടോറസിലൂടെയാണ് അവര്‍ മിന്നുന്ന വിജയം കൈപ്പിടിയിലൊതുക്കിയത്. പതിനൊന്നാം മിനിറ്റില്‍ ടോറസിന്റെ ഓപ്പണിംഗ് ഗോളിലൂടെയാണ് സ്പെയിന്‍ കളിയില്‍ ആധിപത്യം നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ അലോന്‍സോ(52), കാസൊറോള(56), നെഗ്രെഡോ(79) എന്നിവര്‍ ദക്ഷിണ കൊറിയയുടെ ഗോള്‍ വല കുലുക്കി. 43-ാം മിനിറ്റില്‍ കിം ഡൊ ഹിയോനിലൂടെയാണ് ദക്ഷിണ കൊറിയ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക