Image

രാജ്യത്തെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്

Published on 30 May, 2012
രാജ്യത്തെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി നാലാംപാദ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ (ജിഡിപി) വന്‍ ഇടിവ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ വളര്‍ച്ചാ നിരക്ക് 5.3 ശതമാനമായിട്ടാണ് ഇടിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഒരു പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇത്രയും താഴുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 6.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്ക്. നാലാം പാദത്തില്‍ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലെത്തി. -0.3 ശതമാനമാണ് മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ചാ നിരക്ക്. നിര്‍മാണ മേഖലയില്‍ 4.8 ശതമാനവും കാര്‍ഷിക മേഖലയില്‍ 1.7 ശതമാനവും ഖനന മേഖലയില്‍ 4.3 ശതമാനവുമാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഖനന മേഖലയൊഴികെ ബാക്കിയെല്ലാ മേഖലകളിലും മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക