Image

കുഞ്ഞാറ്റയുടെ അവകാശം ലഭിച്ചെന്ന് ഉര്‍വശി

Published on 31 May, 2012
കുഞ്ഞാറ്റയുടെ അവകാശം ലഭിച്ചെന്ന് ഉര്‍വശി
കൊച്ചി: വിവാഹമോചിതരായ മനോജ്.കെ.ജയന്റേയും ഉര്‍വശിയുടേയും മകള്‍ കുഞ്ഞാറ്റയെ വളര്‍ത്താനുള്ള അവകാശം തനിക്കു ലഭിച്ചതായി ഉര്‍വശി അവകാശപ്പെട്ടു. കുടുംബ കോടതിയിലായിരുന്ന കേസ് തീര്‍പ്പായെന്ന് ഉര്‍വശി പറഞ്ഞു.

എന്നാല്‍ കേസ് ഇതുവരെ തീര്‍പ്പായ വിവരം തനിക്ക് അറിയില്ലെന്നും ജൂണ്‍ നാലിന് കേസ് പരിഗണിക്കാനിരിക്കുന്നതേ ഉള്ളുവെന്നുമായിരുന്നു മനോജ്. കെ. ജയന്റെ പ്രതികരണം. വിധി വരുന്നതിനു മുമ്പ് കുട്ടിയുടെ അവകാശം ലഭിച്ചെന്ന് ഉര്‍വശി എന്തുകൊണ്ടാണ് പറയുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയ്ക്ക് തന്റെ കൂടെ നില്‍ക്കാനാണ് ആഗ്രഹം. അതു കൊണ്ടാണ് അമ്മയുടെ കൂടെ പോകാതെ നേരത്തെ തന്നെ തന്റെ കൂടെ വന്നതെന്നും മനോജ് പറഞ്ഞു. വിവാഹ മോചിതനായ മനോജ്.കെ.ജയന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു.

അമ്മയെന്ന നിലയ്ക്ക് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് അവസാനമായെന്നും കേസ് തനിക്ക് അനുകൂലമായി വിധിച്ചെന്നുമായിരുന്നു ഉര്‍വശി വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക