Image

മിനി ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു

Published on 31 May, 2012
മിനി ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു
കേച്ചേരി: കുന്നംകുളം ഹൈവേയിലെ കേച്ചേരി പറപ്പൂക്കാവ് ക്ഷേത്രം റോഡിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. സൈക്കിളില്‍ പത്രവിതരണം നടത്തിയ ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൂനംമൂച്ചി ഇരിയന്നൂര്‍ തെരുവത്ത് വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദാലി(54)യാണ് മരിച്ചത്.

കാറില്‍ യാത്ര ചെയ്തിരുന്ന അരിയന്നൂര്‍ സ്വദേശികളായ കറപ്പംവീട്ടില്‍ മുഹമ്മദ്കുട്ടി മകന്‍ ഹംസ(21), നസീര്‍ (38) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. സൈക്കിളില്‍ പത്രവിതരണം നടത്തിയിരുന്ന തൂവ്വാനൂര്‍ മണ്ടകത്തിങ്കല്‍ അശോകന്റെ മകന്‍ ദീക്ഷിതിനും(20) അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക