Image

ചന്ദ്രശേഖരന്‍ വധം: ചോദ്യം ചെയ്യല്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ വേണമെന്ന ഹര്‍ജി തള്ളി

Published on 31 May, 2012
ചന്ദ്രശേഖരന്‍ വധം: ചോദ്യം ചെയ്യല്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ വേണമെന്ന ഹര്‍ജി തള്ളി
വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസില്‍ അറസ്റ്റിലായ തലശേരി സിപിഎം ഏരിയാ കമ്മറ്റിയംഗം പി.പി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പി.പി. രാമകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്.

താന്‍ ഹൃദ്രോഗിയാണെന്നും കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിക്കുമെന്ന് ഭയമുണ്‌ടെന്നുമായിരുന്നു രാമകൃഷ്ണന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകരെ അനുവദിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഒരു കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നെന്നും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക