Image

പുതിയ ടെലികോം നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു: റോമിംഗ് ചാര്‍ജ് ഇല്ലാതാകും

Published on 31 May, 2012
പുതിയ ടെലികോം നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു: റോമിംഗ് ചാര്‍ജ് ഇല്ലാതാകും
ന്യൂഡല്‍ഹി: പുതിയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ടെലികോം മന്ത്രി കപില്‍ സിബല്‍ ആണ് ഇക്കാര്യം അറിയിച്ചത്. റോമിംഗ് ചാര്‍ജ് ഇല്ലാതാക്കുന്നതും ലൈസന്‍സ് നയങ്ങള്‍ ലഘൂകരിക്കുന്നതും ഉള്‍പ്പെടെയുള്ള ഒട്ടേറേ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ നയത്തിന് ടെലികോം മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ താല്‍പര്യത്തിനാണ് നയത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് കപില്‍ സിബല്‍ മന്ത്രിസഭായോഗത്തിന് ശേഷം പറഞ്ഞു. ഒരു ദശാബ്ദത്തിന് മുന്‍പ് നിലവില്‍ വന്ന നയത്തിന് പകരമാണ് ദേശീയ ടെലികോം നയം- 2012 പ്രാബല്യത്തില്‍ വരിക. റോമിംഗ് ചാര്‍ജ് ഇല്ലാതാകുന്നതോടെ രാജ്യത്ത് എവിടെയും ഒരു കണക്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക