രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു
VARTHA
31-May-2012
VARTHA
31-May-2012
രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴ്ന്നു. മൂന്ന്
വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യയുടെ സാമ്പത്തിക
വളര്‍ച്ച. 2011- 2012 സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനമാണ് ഇന്ത്യയുടെ
വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.4 ശതമാനാമയിരുന്നു ഇത്.
ആഭ്യന്തര ഉല്‍പാദന രംഗത്തെ വളര്‍ച്ചയിലും വന്‍ ഇടിവുണ്ടായി. 2012 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് ആഭ്യന്തര ഉല്‍പാദന രംഗത്തെ വളര്‍ച്ച 5.3 ശതമാനമായി താഴ്ന്നു. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6.1 ശതമാനാമായിരുന്നു വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 9.2 ശതമാനമായിരുന്നു ഇത്.
വളര്‍ച്ച കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ ഓഹരി വിപണിയെയും ബാധിച്ചു. ഇതേ തുടര്‍ന്ന് ബോംബെ ഓഹരി സൂചികയില്‍ 200 പോയന്റിന്റെ ഇടിവുണ്ടായി.
രൂപയുടെ മൂല്യത്തിനും വന്‍ ഇടിവാണുണ്ടായത്. ഡോളറിന് 56.52 രൂപയെന്ന നിലയിലേക്ക് വ്യാഴാഴ്ച രാവിലെ രൂപയുടെ മൂല്യം താഴ്ന്നു. രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയാണിത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments