Image

അഴിമതിക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടില്ല: അഡ്വാനി

Published on 31 May, 2012
അഴിമതിക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടില്ല: അഡ്വാനി
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ബിജെപി നടത്തിയ പോരാട്ടങ്ങള്‍ ഫലം കണ്ടില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ എല്‍.കെ. അഡ്വാനി. പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും ബ്ലോഗില്‍ അദ്ദേഹം വെളിപ്പെടുത്തി.

യുപിഎ സര്‍ക്കാരിനോടു ജനങ്ങള്‍ക്കു വിരോധമുണ്ടെങ്കില്‍ ബിജെപിയോട്‌ അവര്‍ക്കു നിരാശയാണ്‌. ആത്മപരീക്ഷണം നടത്തേണ്ട സമയമായെന്നും അഡ്വാനി ബ്ലോഗില്‍ കുറിച്ചു. നിരവധി അഴിമതി ആരോപണങ്ങള്‍ ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന സമയമാണ്‌. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം കൃത്യമായി അതു വിനിയോഗിക്കുന്നില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനരോഷം കൃത്യമായി വിനിയോഗിക്കാന്‍ ബിജെപിക്കു സാധിച്ചില്ലെന്നും അഡ്വാനി സമ്മതിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക