Image

കനിമൊഴിക്ക്‌ പിതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി

Published on 31 May, 2012
കനിമൊഴിക്ക്‌ പിതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുമതി
ന്യൂഡല്‍ഹി: വിവാദമായ ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ ജാമ്യത്തിലിറങ്ങിയ ഡി.എം.കെ എംപി കനിമൊഴിക്ക്‌ പിതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. ഇതനുസരിച്ച്‌ ഞായറാഴ്‌ച നടക്കുന്ന കനിമൊഴിയുടെ പിതാവും ഡി.എം.കെ. നേതാവുമായ എം. കരുണാനിധിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാം.

കഴിഞ്ഞവര്‍ഷം മേയ്‌ 20 ന്‌ സിബിഐ അറസ്റ്റിലായ കനിമൊഴി കഴിഞ്ഞ നവംബര്‍ 28നാണ്‌ ജാമ്യത്തില്‍ പുറത്തിറങ്ങിയത്‌. ഷഹിദ്‌ ബല്‍വയുടെ ഡിബി ഗ്രൂപ്പില്‍ നിന്നും 200 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നതാണ്‌ കനിമൊഴിക്കെതിരായ കുറ്റം. ടുജി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ടെലികോം മന്ത്രി രാജയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക