പ്രവാസ ജീവിതത്തിന്റെ ശബ്ദ കോലാഹലങ്ങളില്‍
മുഴുകുമ്പോഴും മലയാളത്തിന്റെ ഈണം മനസ്സില്‍ സൂക്ഷിക്കുന്ന അമേരിക്കന്‍
മലയാളികളായ ഏതാനും സുഹൃത്തുക്കളുടെ സംഗീതാല്‍ബം "പവിഴമല്ലി" ന്യൂയോര്‍ക്കില്‍
പ്രകാശനം ചെയ്തു. ഓഡിയോയും വീഡിയോയും ചേര്‍ന്നുള്ള ഈ സംഗീത ആല്‍ബം
അമേരിക്കയില്‍ ചിത്രീകരിച്ചതാണ്.
പാറയില്‍ പ്രൊഡക്ഷന്‍സിന്റെ പേരില്‍ വിജീഷ് പാറയില്‍ നിര്‍മ്മിച്ച ഷാജി
സുകുമാരന്‍ സംഗീതം നല്കിയ 10 ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം, നിശാന്ത് നായരുടെ
സംവിധാന പ്രതിഭയില്‍ പ്രമേയങ്ങളിലെ പുതുമകൊണ്ട് വേറിട്ടൊരു കാഴ്ചയായി
മനസ്സില്‍ നിറയും. ഡോ. കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ജി.
വേണുഗോപാല്‍, വിധു പ്രതാപ്, സുധീപ് കുമാര്‍, ഗായത്രി, രാജലക്ഷ്മി, സബിത
യേശുദാസ് തുടങ്ങിയവരാണ് ആലാപനം. കൈതപ്രം, മുരുകന് കാട്ടാകട, സന്തോഷ്
വര്‍മ്മ, അജിത് നായര്‍ തുടങ്ങിയവരുടെ വരികള്‍ മനസ്സില്‍ തങ്ങി നില്ക്കും.
"പവിഴമല്ലി"യുടെ ഉത്ഘാടനം പ്രശസ്ത സിനിമാതാരം സോനാ നായര്‍ ന്യൂയോര്‍ക്കില്‍
നിര്‍വ്വഹിച്ചു. കലാ സാംസ്കാരിക പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗണേഷ്
നായര്‍ സഹസംവിധാനവും ശ്രീകുമാര്‍ ഉണ്ണിത്താന് പ്രൊഡക്ഷന്‍ കണ്ട്രോളര്
ഉം ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഷാജി സുകുമാരന്റെ നേതൃത്വത്തില്‍
ഗാനമേള അരങ്ങേറി. പവിഴമല്ലി വരും ദിവസങ്ങളില്‍ അമേരിക്കയില്‍
പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ സ്റ്റോര്സില് ലഭ്യമാവും. അമേരിക്കയിലെ
രണ്ടാം തലമുറക്കാരെ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ഗാനങ്ങള്‍
ചിത്രീകരിച്ചിരിക്കുന്നത്. പവിഴമല്ലി തീര്‍ച്ചയായും ഒരു നവ്യാനുഭവം ആവും
എന്ന് പ്രൊഡ്യൂസര്‍ വിജീഷ് പാറയിലും സംഗീത സംവിധായകന് ഷാജി സുകുമാരനും
പ്രസ്ഥാവിച്ചു.