Image

എമ്പോക്കികള്‍ക്ക്‌ മറുപടിയില്ല: വി.എസ്‌

Published on 31 May, 2012
എമ്പോക്കികള്‍ക്ക്‌ മറുപടിയില്ല: വി.എസ്‌
കോഴിക്കോട്‌: സിപിഎം തൊടുപുഴ ജില്ലാ സെക്രട്ടറി എം.എം. മണിയെപ്പോലെയുള്ള എമ്പോക്കികള്‍ പറയുന്നതിന്‌ മറുപടി പറയേണ്ട കാര്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രസ്‌താവിച്ചു.

ഇവരുടെ ഇത്തരം പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വി.എസ്‌. കോഴിക്കോട്‌ വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‌ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ പോയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിവാദ പമാര്‍ശം നടത്തിയതിന്റെ തലേന്ന്‌ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്‌ ആരാഞ്ഞപ്പോഴാണ്‌ വി.എസിന്റെ ഒറ്റവാക്കിലുള്ള പ്രതികരണം. കൊല്ലപ്പെട്ടത്‌ വി.എസിന്റെ അമ്മായി അപ്പനാണോ എന്നായിരുന്നു മണിയുടെ ചോദ്യം കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണ്‌ വി.എസിന്റേതെന്നും മണി പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ മണിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച്‌ അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ കൈമാറി. അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന മധ്യമേഖലാ റേഞ്ച്‌ ഐജി ബി.പത്മകുമാറിനാണ്‌ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. അന്വേഷണത്തില്‍ പുരോഗതിയുണ്‌ടെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പത്മകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക