Image

ജയഗീതാ സംഭവം: റെയില്‍വെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published on 31 May, 2012
ജയഗീതാ സംഭവം: റെയില്‍വെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് എം.ആര്‍. ജയഗീതയെ ട്രെയിനില്‍ ടിടിഇമാര്‍ അപമാനിച്ച സംഭവത്തില്‍ റെയില്‍വെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ടിടിഇമാരായ എസ്.ജാഫര്‍ ഹുസൈന്‍, ജി.ആര്‍.പ്രവീണ്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് റെയില്‍വെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഈ വര്‍ഷം ഫെബ്രുവരി 17നാണ് ജയഗീതയെ ട്രെയിനില്‍വെച്ച് ടിടിഇമാര്‍ അപമാനിച്ചത്. സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് ടിടിഇമാര്‍ ജയഗീതയെ അപമാനിച്ചത്. അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞ ടിടിഇമാര്‍, തന്നോട് പല സീറ്റുകളിലും മാറിമാറി ഇരിക്കാന്‍ ആവശ്യപ്പെട്ടതായി ജയഗീത പരാതിപ്പെട്ടിരുന്നു. ഒടുവില്‍ സഹികെട്ട് ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ടി വന്നുവെന്നും ജയഗീത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ടിടിഇമാരെ റെയില്‍വെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക