Image

കേന്ദ്ര സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നയം പ്രഖ്യാപിച്ചു

Published on 31 May, 2012
കേന്ദ്ര സര്‍ക്കാര്‍ ചെലവുചുരുക്കല്‍ നയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയും മന്ത്രിമാരുടെ പഞ്ചനക്ഷത്ര ഹോട്ടല്‍ താമസത്തിനും യോഗങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയും ധനക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചെലവുചുരുക്കല്‍ നയം പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയേതര ചെലവുകളില്‍ 10 ശതമാനം കുറവു വരുത്തണമെന്നും ധനമന്ത്രാലയം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മന്ത്രിമാരോ മന്ത്രാലയങ്ങളോ പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നും ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിവാക്കാനാവാത്ത വിദേശയാത്രകളില്‍ യാത്രാസംഘത്തിന്റെ എണ്ണവും യാത്രാദിവസങ്ങളും പരമാവധി പരിമിതപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ധനമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഫണ്ട് അനുവദിക്കരുതെന്നും നിര്‍ദേമുണ്ട്. 

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ ധനക്കമ്മി ആഭ്യന്തര ഉല്‍പാദന വളര്‍ച്ച(ജിഡിപി)യുടെ 5.9 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ചെലവുചുരുക്കല്‍ പ്രഖ്യാപനവുമായി കേന്ദ്രം രംഗത്തുവന്നത്. നടപ്പു സാമ്പത്തികവര്‍ഷം ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക