Image

മമതക്ക് വധഭീഷണിയുള്ളതായി തെളിവില്ലെന്ന് കേന്ദ്രം

Published on 31 May, 2012
മമതക്ക് വധഭീഷണിയുള്ളതായി തെളിവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിദേശസഹായത്തോടെ വധിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് കേന്ദ്രം മന്ത്രി പി. ചിദംബരം 

ആഭ്യന്തരമന്ത്രാലയത്തിലെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.എസിലെ വാഷിങ്ടണ്‍ പോസ്റ്റിലാണ് ഈ ആരോപണം ആദ്യമായി വന്നത്. 

കാര്‍ട്ടൂണ്‍വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മമത വാഷിങ്ടണ്‍ പോസ്റ്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മാവോവാദികളുടെ സഹായത്തോടെ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായും നേരത്തെ മമത ആരോപിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക