Image

നെയ്യാറ്റിന്‍കരയില്‍ സുരക്ഷക്കായി രണ്ടായിരത്തോളം പോലീസ്

Published on 31 May, 2012
നെയ്യാറ്റിന്‍കരയില്‍ സുരക്ഷക്കായി രണ്ടായിരത്തോളം പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇക്കുറി കനത്ത സുരക്ഷ. സംസ്ഥാന പോലീസിന് പുറമെ സിഐഎസ്എഫും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാകും. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ സിഐഎസ്എഫിന്റെ ഒരു കമ്പനി ഫോഴ്സും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി ഉള്‍പ്പെടെയുളള ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി. എ.ജെ.തോമസുകുട്ടിയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. 5-ഡിവൈഎസ്പിമാര്‍, 10-സിഐമാര്‍, എസ്ഐ, എഎസ്ഐ-224, സിപിഒ, എസ്്് സിപിഒ-1386, വനിതാ പോലീസ്-155, ഇവയ്ക്ക് പുറമെ ഡിജിപിയുടെ പ്രത്യേക സ്ക്വാഡിലെ പോലീസുകാരും ഉള്‍പ്പെടെയുളള സംഘമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്നത്. കെഎപി, എസ്്്എപി, ഏആര്‍ എന്നീ വിഭാഗങ്ങളിലെ പോലീസുകാരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്്്. നെയ്യാറ്റിന്‍കരയിലെ 143 ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും ശക്തമായ പോലീസ് സന്നാഹമാകും നിലയുറപ്പിക്കുക. 143 ബൂത്തുകളില്‍ 83 പ്രശ്്്ന ബാധിത ബൂത്തുകളും, 17 അതീവ പ്രശ്നബാധിത ബൂത്തുകളും ഉളളതായി പോലീസ് പ്രത്യേകം പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലും പരിസരങ്ങളിലുമാണ് സിഐഎസ്്എഫിനെ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. മറ്റ് ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും എസ്എപി, കെഎപി,ഏആര്‍ എന്നി വിഭാഗങ്ങളിലെ പോലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് തടസ്സമുണ്ടാക്കുകയൊ അക്രമം നടത്തുകയൊ ചെയ്യുന്നവരെ നേരിടാനായി പന്ത്രണ്ടംഗങ്ങള്‍ വീതമുളള 30 ഗ്രൂപ്പ് സ്ട്രൈക്കിംഗ് ഫോഴ്സും ഉണ്ടാകും.കൂടാതെ അതീവ പ്രശ്നബാധിത ബൂത്തുകളായി പോലീസ് തയ്യാറാക്കിയിരിക്കുന്ന മണ്ഡലത്തിലെ മാമ്പഴക്കര, പൊഴിയൂര്‍, ഉച്ചക്കട, കുളത്തൂര്‍, തിരുപുറം, ആറാലുംമൂട്, ചായ്ക്കോട്ടുകോണം, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. മറ്റ് ബൂത്തുകളിലും പരിസരപ്രദേശങ്ങളിലും എത്തുന്ന വോട്ടര്‍മാരെ നിരീക്ഷിക്കാനായി ഇരുപതോളം ക്യാമറ യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്്്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക