Image

ഷാരൂഖ് പുകവലി നിര്‍ത്തണം: ഫറാഖാന്‍

Published on 31 May, 2012
ഷാരൂഖ് പുകവലി നിര്‍ത്തണം: ഫറാഖാന്‍
മുംബൈ: ലോകപുകയില വിരുദ്ധ ദിനത്തില്‍ ബോളിവുഡ് സംവിധായിക ഫറാഖാന് ഒരു അപേക്ഷമാത്രം. സഹോദരന്‍ സജീദ് ഖാനും പ്രിയ സുഹൃത്ത് ഷാരൂഖ് ഖാനും പുകവലി നിര്‍ത്തണം. പുകയില വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ഫറ. ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയിലിരുന്നു പുകവലിച്ചതിന് കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖ് ഖാനെതിരേ രാജസ്ഥാന്‍ കോടതി വാറന്റ്പുറപ്പെടുവിച്ചിരുന്നു. കുറച്ചുനാളത്തെ സൌന്ദര്യപിണക്കങ്ങള്‍ക്കുശേഷം അടുത്തിടെയാണ് ഫറയും ഷാരൂഖും വീണ്ടും അടുത്തുതുടങ്ങിയത്. ഫറയുടെ ഭര്‍ത്താവ് ശ്രിരീഷ് കുന്ദറിനെ പര്‍ട്ടിക്കിടെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തും കൂടി ആക്രമിച്ചിരുന്നു. നിങ്ങള്‍ ആരെയെങ്കിലും സ്നേഹിക്കുന്നുണ്െടങ്കില്‍ ആദ്യം അയാളോട് പുകവലി ഉപേക്ഷിക്കുവാന്‍ പറയണമെന്നും ഫറ പ്രസ്മീറ്റില്‍ പറഞ്ഞു. ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രങ്ങളായ മേം ഹൂ നാ, ഓം ശാന്തി ഓം എന്നിവയുടെ സംവിധായിക ഫറാഖാനായിരുന്നു. 2012 അവസാനം ഷാരൂഖിനെ നായക നാക്കി ഒരു ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഫറാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക