Image

ടിപി വധം: അന്വേഷണസംഘം മുംബൈയില്‍

Published on 31 May, 2012
ടിപി വധം: അന്വേഷണസംഘം മുംബൈയില്‍
മുംബൈ: ടിപി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ ടി.കെ. രജീഷിനെ തേടി അന്വേഷണസംഘം മുംബൈയിലെത്തി. സിപിഎം അനുകൂലികളായ മലയാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിനിടെ, രജീഷ് മുംബൈയിലെത്തിയതായി മൊഴി ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒഞ്ചിയം സ്വദേശിയായ ഒരു കപ്പല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. ദക്ഷിണമുംബൈയിലെ ഒരു പച്ചക്കറി മൊത്തക്കച്ചവടക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് കസ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണസംഘാംഗമായ തലശ്ശേരി ഡിവൈ.എസ്.പി എ.പി.ഷൌക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിലെത്തി രജീഷിനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇയാളെ കണ്െടത്താന്‍ മുംബൈ പോലീസിന്‍റെ സഹായം തേടിയെങ്കിലും ഫലമുണ്ടാകാത്തതിനാലാണ് സംസ്ഥാനത്തു നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തിയത്. രജീഷിനെ കിട്ടിയാല്‍ ടിപി വധത്തിനു പിന്നിലെ ഉന്നതരെ വേഗം കണ്െടത്താനാകുമെന്നു അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക