Image

സി.വി. ബാലകൃഷ്ണന്റെ വീടിനു പുറത്ത് സിപിഎം അനുകൂല പോസ്റര്‍

Published on 31 May, 2012
സി.വി. ബാലകൃഷ്ണന്റെ വീടിനു പുറത്ത് സിപിഎം അനുകൂല പോസ്റര്‍
കാസര്‍ഗോഡ്: പ്രശസ്ത സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്റെ വീടിനു പുറത്ത് സിപിഎം അനുകൂല ഭീഷണി പോസ്റര്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി ഗ്രാമത്തില്‍ കഴിയുന്നത് മാര്‍ക്സിസ്റുകാരുടെ ഔദാര്യം കൊണ്ടാണെന്ന് മറക്കരുതെന്നാണ് പോസ്ററിലെ ഭീഷണി. കാസര്‍ഗോഡ് കാലിക്കടവിലെ വീടിന്റെ മതിലിലാണ് പോസ്റര്‍ പതിച്ചിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം സിപിഎമ്മിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് പോസ്റര്‍ പതിക്കുന്നതിലേയ്ക്കു കാര്യങ്ങള്‍ എത്തിച്ചതെന്നു കരുതുന്നു. പ്രതികള്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്ളവരാണെങ്കിലും ആരാണിതു ചെയ്യിച്ചതെന്ന് ഈ പാര്‍ട്ടിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും മാധ്യമങ്ങളുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവരുടെ കയ്യിലെ ചോരക്കറ മായ്ക്കാനാകില്ലെന്നുമാണ് സി.വി. ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായവരാണ് പോസ്റര്‍ പതിച്ചതെന്ന് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക