Image

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് 'എബ്‌ളൈസ് ഇന്‍ ദ സ്പിരിറ്റ്' 18, 19 തീയതികളില്‍

Published on 17 July, 2020
 അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് 'എബ്‌ളൈസ് ഇന്‍ ദ സ്പിരിറ്റ്' 18, 19 തീയതികളില്‍

ലണ്ടന്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ രണ്ടുദിവസത്തെ ധ്യാനം 'എബ്‌ളൈസ് ഇന്‍ ദ സ്പിരിറ്റ്' 18, 19 (ശനി , ഞായര്‍ ) തീയതികളില്‍ സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ധ്യാനം ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നിവര്‍ നയിക്കും. അമേരിക്കയില്‍നിന്നുമുള്ള റോണ്‍ , ഷെറി എറിക്‌സണ്‍ ദമ്പതികള്‍ ആത്മീയാനുഭവം പങ്കുവയ്ക്കും. വചനപ്രഘോഷണം , പ്രയ്സ് ആന്‍ഡ് വര്‍ഷിപ് , ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും.

പങ്കെടുക്കുന്നവര്‍ www.afcmuk.org/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

വിവരങ്ങള്‍ക്ക്: ബ്ലെയര്‍ ബിനു 44 7712 246110.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക