Image

ടോണീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു

Published on 17 July, 2020
ടോണീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു


ബര്‍ലിന്‍: ആയിരത്തിഅഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ജര്‍മനിയിലെ ഏറ്റവും വലിയ മാംസ സംസ്‌കരണ സ്ഥാപനമായ ടോണീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു.

കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് നാലാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പ്രവര്‍ത്തനാനുമതി പുനഃസ്ഥാപിച്ചിരിക്കുന്നത്. അറുനൂറോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ അധികൃതര്‍ നിരന്തരം പരിശോധനകളും നടത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക