Image

ചന്ദ്രശേഖരന്‍ വധം: ചോമ്പാല സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്

Published on 01 June, 2012
ചന്ദ്രശേഖരന്‍ വധം: ചോമ്പാല സ്റ്റേഷനിലേക്ക് സിപിഎം മാര്‍ച്ച്
വടകര: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കും വസ്തുവകകള്‍ക്കും നേരെ അക്രമം നടത്തിയ കേസുകളിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

വടകര ഭാഗത്ത് നിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന്‍ റോഡില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇവിടെ ധര്‍ണ നടത്തി. കെ.കെ. ലതിക എംഎല്‍എ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കേസുകളില്‍ അറസ്റ്റിലായ 42 പേരെ ചോമ്പാല എസ്‌ഐ ജയന്‍ നിസാര കുറ്റങ്ങള്‍ മാത്രം ചുമത്തി ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ രാഷ്ട്രീയ വിരോധം വെച്ച് അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക