Image

എം.എം. മണിയുടെ മൂക്ക് ചെത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്‌ടെന്ന് പിണറായി

Published on 01 June, 2012
എം.എം. മണിയുടെ മൂക്ക് ചെത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്‌ടെന്ന് പിണറായി
പയ്യന്നൂര്‍: വിവാദ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ മൂക്ക് ചെത്തിക്കളയാമെന്ന് ആരും വിചാരിക്കേണ്‌ടെന്ന് പിണറായി വിജയന്‍. മണി ഒളിവിലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇന്നു രാവിലെയും ഇന്നലെ വൈകിട്ടും മണി തന്നെ വിളിച്ചിരുന്നതായും അദ്ദേഹം ഇടുക്കിയില്‍ തന്നെയുണ്‌ടെന്നും പിണറായി പറഞ്ഞു. പയ്യന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. നേതാക്കള്‍ക്കെതിരേ കേസെടുത്ത് പാര്‍ട്ടിയെ ഒതുക്കാന്‍ ആകില്ല. പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പിണറായി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക